കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു

രണ്ട് ദിവസം പവന് 160 രൂപ കൂടിയതിനുശേഷമാണ് ഉയര്‍ന്നത്

Update:2022-11-09 15:19 IST

രണ്ട് ദിവസമായി ഇടിഞ്ഞുനിന്ന കേരളത്തിലെ സ്വര്‍ണവില (Today's Gold Rate) കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി 160 രൂപയുടെ ഇടിവായിരുന്നു സ്വര്‍ണത്തിന് ഉണ്ടായത്. ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37880 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ ഉയര്‍ന്ന് ഇന്നത്തെ വിപണി വില 4735 രൂപയാണ്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 50 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെയും 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3925 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 67 രൂപയായി.

നവംബറിലെ സ്വര്‍ണവില ഇതുവരെ

നവംബര്‍ 01 - 37280 രൂപ

നവംബര്‍ 02 - 37480 രൂപ

നവംബര്‍ 03 - 37360 രൂപ

നവംബര്‍ 04 - 36880 രൂപ

നവംബര്‍ 05 - 37600 രൂപ

നവംബര്‍ 06 - 37600 രൂപ

നവംബര്‍ 07 - 37520 രൂപ

നവംബര്‍ 08 - 37440 രൂപ

Tags:    

Similar News