ഇടിവില്‍ നിന്നും ഉയരത്തിലേക്ക് കേരളത്തിലെ സ്വര്‍ണവില
അഞ്ച് ദിവസത്തിനുശേഷമാണ് സ്വര്‍ണവില വര്‍ധനവ്
കേരളത്തില്‍ ഇന്നലെ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില അതേ നിലയില്‍ മേലേക്ക്. അഞ്ച് ദിവസത്തിന് ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. ഇന്നലെ സ്വര്‍ണവില 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ ഉയര്‍ന്നു. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 38840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 10 രൂപയുടെ വര്‍ധനവുണ്ടായി. ഇന്നത്തെ വില (Today's Gold Rate in Kerala ) 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് 10 രൂപ ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില ഗ്രാമിന് 4025 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
ദേശീയ വിപണിയില്‍ ഇന്ന് 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 48,160 രൂപയാണ്. ഡല്‍ഹിയിലെ വിലയാണിത്.
ആഗോള വിപണിയില്‍ സ്വര്‍ണം കയറിയിറങ്ങി. 1747- 1759 ഡോളര്‍ മേഖലയിലായിരുന്നു സ്വര്‍ണം. ഇന്നു രാവിലെ 1750-1752 ഡോളറിലാണു വ്യാപാരം തുടങ്ങിയത്.