സ്വർണവിലയിൽ നേരിയ ആശ്വാസം: ഗ്രാമിന് 40 രൂപ കുറഞ്ഞു

പവന് നാല് ദിവസം കൊണ്ട് കുറഞ്ഞത് 480 രൂപ

Update: 2023-02-16 06:45 GMT

കുത്തനെ കുറഞ്ഞ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ 480 രൂപയുടെ കുറവാണ് സ്വര്‍ണവിലയിലുണ്ടായത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റ വില 41,600 രൂപയായി.

 ഒരു ഗ്രാമിന് 

രണ്ട് വാരങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു കുറവുണ്ടാകുന്നത്. ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് 5200 രൂപയായി. ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്നലെ കുറഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4295 രൂപയാണ്.

വെള്ളി വില

ഇന്നലെ ഒരു രൂപ കുറഞ്ഞ വെള്ളി വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 72 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.


Similar News