40000 രൂപയില്‍ നിന്നും താഴേക്കിറങ്ങി സ്വര്‍ണവില; രണ്ടാം ദിവസവും ഇടിവ്
ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു
കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിവില്‍. ഇന്ന് രാവിലെ ( ഡിസംബര്‍ 16, 2022 ) 22 കാരറ്റ് സ്വര്‍ണവില 160 രൂപ കുറഞ്ഞ് പവന് 39,760 രൂപയായി. കഴിഞ്ഞ ദിവസം 400 രൂപ കുത്തനെ കയറിയിട്ടാണ് സ്വര്‍ണവില ഇറക്കത്തിലേക്ക് പ്രവേശിച്ചിട്ടുള്ളത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു.
രാജ്യാന്തര വിപണിവിലയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തരവിലയിലും പ്രതിഫലിച്ചിട്ടുള്ളത്. ഒന്‍പത് മാസത്തിന് ശേഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇക്കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില (One gram gold rate in kerala) ഇന്ന് 20 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയുടെ ഇടിവാണ് ഉണ്ടായത്.ഇതോടെ ഇന്നത്തെ വില 4970 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നും ഇന്നലെയുമായി 50 രൂപയോളം കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4115 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിവിലയും ഇന്നലെ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 73 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളി വില 90 രൂപയായി തുടരുന്നു.