സ്വർണം പവന് 320 രൂപ കുറഞ്ഞു
ചൊവ്വാഴ്ച സര്‍വകാല റെക്കോഡില്‍ ആയിരുന്നു സ്വര്‍ണം
സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവില്‍ സ്വര്‍ണവില. രണ്ട് ദിവസമായി മാറാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഏപ്രില്‍ 6 മുതല്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ട്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിനു മൂന്ന് തവണയായി 660 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ആണ് ഈ ഇടിവ് ഉണ്ടായത്.
ചൊവ്വാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലായിരുന്ന സ്വര്‍ണവില. ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 44320 രൂപയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. വിപണി വില 5540 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4610 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയും ഹോള്‍മാര്‍ക്ക് വെള്ളി 90 രൂപയായി.