സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിവ്

നാല് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്

Update: 2022-11-29 08:10 GMT

നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന കേരളത്തിലെ സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില (Today's Gold Rate) 38760 രൂപയാണ്.ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് വിപണി വില 4015 രൂപയായി.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും 10 രൂപയുടെ കുറവുവന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ വലിയ മാറ്റം വന്നില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയുമാണ്.

ദേശീയ വിപണിയില്‍ ഇന്ന് 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 52,850 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന് 48,410 രൂപയുമാണ്. ഡല്‍ഹിയില്‍ ഇത് ക്രമത്തില്‍ 53,140 രൂപയും 52,980 രൂപയുമാണ്.

ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണം ഇന്നലെ വലിയ തിരിച്ചടി നേരിട്ടു. ഡോളര്‍ സൂചിക വീണ്ടും ഉയര്‍ന്നത് സ്വര്‍ണ ബുള്ളുകളെ വില്‍പനയ്ക്കു പ്രേരിപ്പിച്ചു. 1764 ഡോളര്‍ വരെ കയറിയ സ്വര്‍ണം 1739 വരെ ഇടിഞ്ഞു. ഇന്നു രാവിലെ 1741- 1742 ഡോളറിലായിരുന്നു വ്യാപാരം തുടങ്ങിയത്.

Tags:    

Similar News