മാര്‍ച്ച് തുടങ്ങിയത് തന്നെ സ്വര്‍ണവിലക്കയറ്റത്തില്‍
ഇന്നും ഇന്നലെയുമായി പവന് 200 രൂപ കൂടി
മാര്‍ച്ചിലെ ആദ്യദിനം തന്നെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 120 രൂപ കൂടി 41,280 രൂപയായി. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് തുടരുന്നത്. ഇന്ന് പവന് 120 രൂപയും ഇന്നലെ 80 രൂപയുമാണ് വര്‍ധിച്ചത്.
ഒരു ഗ്രാമിന് ഇന്ന് 15 രൂപ കൂടി 5160 രൂപയുമായി. 18 ഗ്രാം സ്വര്‍ണ്ണത്തിന് 10 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 8 രൂപ കൂടിയിരുന്നു. 41,160 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്.
സ്വർണവില
കഴിഞ്ഞ മാസത്തെ കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ 5360 രൂപയും പവന് 42880 രൂപയുമാണ്. ഫെബ്രുവരി 2 നു ശേഷം സ്വര്‍ണ്ണവില പലതവണ മാറ്റങ്ങള്‍ക്ക് വിധേയമായി.
കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 27 ന് പവന് 120 രൂപ കുറഞ്ഞ് സ്വര്‍ണ്ണവില 41,080 രൂപയിലെത്തിയിരുന്നു.ഇന്ന് വെള്ളിയുടെ വിലയിലും വര്‍ധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപ കൂടി.