സ്വര്‍ണവില റോക്കറ്റ് വേഗത്തില്‍ മുകളിലേക്ക്; 4 ദിവസത്തില്‍ വര്‍ധിച്ചത് 1120 രൂപ
ഇന്നലെയും ഇന്നുമായി വര്‍ധിച്ചത് 760 രൂപ
സംസ്ഥാനത്ത് രണ്ടാം ദിനവും സ്വര്‍ണവില (Gold Rate) ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ ഉയര്‍ന്നു. ഇന്നലെ 360 രൂപ ഉയര്‍ന്നിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വര്‍ണവിലയില്‍ 1120 രൂപയുടെ വര്‍ധനവാണുണ്ടായത്. ബുധനാഴ്ച 440 രൂപയാണ് ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ സ്വര്‍ണവില 4820 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണവില 30 രൂപ ഉയര്‍ന്ന് 4000 രൂപയായി. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില 4000 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാദി തുടരുകയാണ്. വെല്ലിവില ഒരു രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി വില 66 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.