കയറ്റത്തില്‍ നിന്നും ഇറങ്ങി വീണ്ടും സ്വര്‍ണവില, രണ്ടു ദിവസത്തെ ഉയര്‍ച്ചയുടെ ഇരട്ടി കുറഞ്ഞു

ഒരുഗ്രാം സ്വര്‍ണത്തിന് 4640 രൂപയാണ് വില

Update: 2022-09-07 07:20 GMT

കേരളത്തില്‍ ഉയര്‍ന്നു നിന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 400 രൂപയുടെ കുറവാണ് ഇന്നുമാത്രമുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നിരുന്നു. ഇന്നലെ 120 രൂപയും അതിനുമുമ്പുള്ള ദിവസം 80 രൂപയുമാണ് കുറഞ്ഞിരുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37120 രൂപയാണ്.

ഒരു ഗ്രാം (One gram gold rate) സ്വര്‍ണത്തിന് ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപ ഉയര്‍ന്നുനിന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. ഇന്ന് 40 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3835 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.

ഡോളറിന്റെ കയറ്റവും പലിശപ്പേടിയും സ്വര്‍ണത്തെ വീണ്ടും വലിച്ചു താഴ്ത്തി. ഇന്നലെ 1700-1721 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങിയ സ്വര്‍ണം ഇന്നു രാവിലെ 1692 ഡോളര്‍ വരെ ഇടിഞ്ഞു. പിന്നീട് 1696-1698 ഡോളറിലായി വ്യാപാരം.

ഡോളര്‍ സൂചിക (Dollar Index) ഇന്നലെ 110.21 ലേക്കു കയറിയാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഉയര്‍ന്ന് 110.51 വരെ എത്തി. യുഎസ് പലിശ ഉയരുന്നതും കടപ്പത്ര വിലകള്‍ ഇടിയുന്നതും ഡോളറിനെ പുതിയ റിക്കാര്‍ഡുകളിലേക്കു നയിക്കുകയാണ്. യൂറോയുടെ നിരക്ക് 0.9885 ഡോളറിലേക്കും പൗണ്ടിന്റേത് 1.1476 ഡോളറിലേക്കും താണു. ഒരു ഡോളറിനു 143.24 യെന്‍ എന്ന നിലയായി.

Tags:    

Similar News