റെക്കോര്‍ഡ് നിരക്കില്‍ നിന്നും താഴേക്കിറങ്ങി സ്വര്‍ണവില

കേരളത്തിൽ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 42,880 രൂപയായിരുന്നു

Update:2023-02-03 11:50 IST

റെക്കോര്‍ഡ് നിരക്കില്‍ നിന്നും താഴേക്കറിങ്ങി സംസ്ഥാനത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 42,480 രൂപയാണ്. 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ 480 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡ് ആയ  42,880 രൂപയിലെത്തിയിരുന്നു.

ഒരു ഗ്രാം സ്വര്‍ണവില ഇന്ന് 50 രൂപ കുറഞ്ഞ് 5310 രൂപയായി. ഇന്നലെ 5360 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് ഇടിഞ്ഞു. 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4385 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഇന്നലെ രണ്ട് രൂപ കൂടി, ഇന്ന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ 90 രൂപയായി തുടര്‍ന്നു.

ആഗോളവിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ 1966 ഡോളറിലെത്തിയ സ്വര്‍ണം ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദം മൂലം വലിയ തോതില്‍ ഇടിഞ്ഞു. പിന്നീടു ഡോളര്‍ സൂചിക 101.7 ലേക്കു കയറിയതോടെ വീണ്ടും താണു. 1910 ഡോളര്‍ വരെ എത്തി സ്വര്‍ണം. ഇന്നു രാവിലെ സ്വര്‍ണം 1917-1919 ഡോളറിലേക്കു കയറി.


Tags:    

Similar News