കുത്തനെ ഉയര്‍ന്ന സ്വര്‍ണവില താഴേക്ക്

ശനിയാഴ്ച ഒറ്റയടിക്ക് ഉയര്‍ന്നത് 720 രൂപ

Update: 2022-11-07 08:45 GMT

കേരളത്തില്‍ കുത്തനെ ഉയര്‍ന്ന സ്വര്‍ണവില(Today's Gold Rate) ഇന്ന് താഴേക്ക്. ശനിയാഴ്ച കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ ശനിയാഴ്ചയിലെ ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടന്നത്. ഒരു പവന്‍ ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇതോടെ 80 രൂപ ഇടിഞ്ഞ് 37520 രൂപയായി.

ശനിയാഴ്ച ഒരു പവന് ഒറ്റയടിക്ക് 720 രൂപ ഉയര്‍ന്നിരുന്നു. ഒരു സ്വര്‍ണത്തിന്റെ വില 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4690 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് ഇടിഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3885 രൂപയാണ്.

വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച 2 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 66 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ലോക വിപണിയില്‍ സ്വര്‍ണം 1672 ഡോളറിലാണ് നില്‍ക്കുന്നത്.

Tags:    

Similar News