ഈ മാസത്തെ ഏറ്റവും ഉയര്‍ന്നവിലയില്‍ നിന്ന് താഴേക്കിറങ്ങാതെ സ്വര്‍ണം

കഴിഞ്ഞ വാരാന്ത്യം രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 680 രൂപ

Update:2022-11-14 13:39 IST

കേരളത്തില്‍ സ്വര്‍ണത്തിന് ഇന്നും ഈ മാസത്തെ ഏറ്റവും ഉയര്‍ന്നവില. സ്വര്‍ണവിലയില്‍ (Today's Gold Rate) മാറ്റമില്ല. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ വാരാന്ത്യം വെള്ളി, ശനി ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു.

22 കാരറ്റ് സ്വര്‍ണത്തിന് രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് ഉയര്‍ന്നത്. മാത്രമല്ല സ്വര്‍ണവില കഴിഞ്ഞ വാരം നാല് ദിവസം കൊണ്ട് 1120 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ശനിയാഴ്ച 40 രൂപ ഉയര്‍ന്നിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4820 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ശനിയാഴ്ച 30 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4000 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിക്ക് 66 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
നവംബറിലെ സ്വര്‍ണവില ഒറ്റ നോട്ടത്തില്‍
നവംബര്‍ 01 - 37280 രൂപ
നവംബര്‍ 02 - 37480 രൂപ
നവംബര്‍ 03 - 37360 രൂപ
നവംബര്‍ 04 - 36880 രൂപ
നവംബര്‍ 05 - 37600 രൂപ
നവംബര്‍ 06 - 37600 രൂപ
നവംബര്‍ 07 - 37520 രൂപ
നവംബര്‍ 08 - 37440 രൂപ
നവംബര്‍ 09 - 37880 രൂപ
നവംബര്‍ 10 - 37880 രൂപ
നവംബര്‍ 11 - 38240 രൂപ
നവംബര്‍ 12 - 38560 രൂപ
നവംബര്‍ 13 - 38560 രൂപ




Tags:    

Similar News