കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും ഉയരത്തില്‍ നിലയുറപ്പിച്ച് സ്വര്‍ണവില
18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നു
റെക്കോര്‍ഡ് ഉയരത്തില്‍ തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണവില പവന് 41,760 രൂപയെന്ന റെക്കോര്‍ഡ് വിലയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 160 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ ആകെ 720 രൂപയോളം ഉയര്‍ന്നത് കാണാം.
കേരളത്തില്‍ ശനിയാഴ്ചയും പവന് 320 രൂപ ഉയര്‍ന്നിരുന്നു. ഗ്രാമിന് 40 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ ഉയര്‍ന്നിരുന്നു. ഗ്രാമിന് ഇന്ന് 5220 രൂപയാണ് വില. ഇത് കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ആഭരണങ്ങള്‍ക്കും വാച്ചിനും മറ്റ് ആഢംബര വസ്തുക്കള്‍ക്കും ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും ചാഞ്ചാട്ടത്തിലാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണവില ശനിയാഴ്ചയും ഇന്നുമായി 30 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്ന് 4315 രൂപയാണ്ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്. ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് ഈ ഉയര്‍ന്ന വിലയിലേക്ക് 18 കാരറ്റ് സ്വര്‍ണമെത്തിയത്.
കേരളത്തില്‍ വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിക്ക് ഇതോടെ വിപണി വില 76 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ 90 രൂപയായി തുടരുകയാണ്.
കഴിഞ്ഞ ഒരു വാരത്തിലെ സ്വര്‍ണവില കാണാം (ഒരു പവന്റെ നിരക്ക്)
ജനുവരി 8 - 41,040 രൂപ
ജനുവരി 9 - 41,280 രൂപ
ജനുവരി 10 - 41,160 രൂപ
ജനുവരി 11 - 41,040 രൂപ
ജനുവരി 12 - 41,120 രൂപ
ജനുവരി 13 - 41,280 രൂപ
ജനുവരി 14 - 41,600 രൂപ
ജനുവരി 15 - 41,600 രൂപ
ജനുവരി 16 - 41,760 രൂപ
ജനുവരി 17 - 41,760 രൂപ