സ്വര്‍ണ വില വീണ്ടും കയറ്റത്തിലേക്ക്; മാറാതെ വെള്ളി വില

ശനിയാഴ്ച പവന് 360 രൂപ കുറഞ്ഞിരുന്നു

Update:2023-12-18 10:54 IST

കേരളത്തില്‍ കയറ്റത്തിന്റെ പാതയിലേക്ക് വീണ്ടും സ്വര്‍ണം. പവന് ഇന്ന് 80 രൂപ കൂടി 45,920 രൂപയായി. ശനിയാഴ്ച പവന് 360 രൂപയുടെ കുറവുണ്ടായിരുന്നു. ഗ്രാമിന് ഇന്ന് 10 രൂപ കൂടി 5,740 രൂപയായി. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനയുണ്ടായി. ഗ്രാമിന് അഞ്ച് രൂപ കൂടി 4,755 രൂപയായി.

വെള്ളി വിലയില്‍ മാറ്റമില്ല; ഗ്രാമിന് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണം രാജ്യാന്തര വിപണിയില്‍

രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടത്തിനൊപ്പമാണ് കേരളത്തിലെ സ്വര്‍ണ വിലയിലും ഇക്കഴിഞ്ഞയിടെ വലിയ മാറ്റങ്ങളുണ്ടായത്. ഡോളറും അമേരിക്കന്‍ സര്‍ക്കാരിന്റെ ബോണ്ട് യീല്‍ഡും (കടപ്പത്രത്തില്‍ നിന്ന് കിട്ടുന്ന ആദായനിരക്ക്) ഇടിഞ്ഞപ്പോള്‍ റെക്കോഡ് വിലയിലേക്ക് ഉയര്‍ന്ന സ്‌പോട്ട് സ്വര്‍ണം പിന്നീട് ഓഹരി വിപണി പച്ച പിടിച്ചതോടെ മെല്ലെ താഴ്ന്നു തുടങ്ങി. എന്നാൽ ഇന്ന് വീണ്ടും ഉയർച്ച കാണാം. കഴിഞ്ഞ വാരം 2,019 ഡോളറില്‍ വ്യാപാരമവസാനിപ്പിച്ച സ്വര്‍ണം 4 ഡോളര്‍ കയറി നിലവിൽ  2,023 ഡോളറിലാണ് വ്യാപാരം തുടരുന്നത്.


Tags:    

Similar News