ഉയരത്തില്‍ തങ്ങിനിന്ന് സ്വര്‍ണവില, നാല്‍പ്പതിനായിരത്തിന് തൊട്ടുതാഴെ
ഇന്നലെ ഒരു പവന് 80 രൂപ ഉയര്‍ന്നിരുന്നു
കേരളത്തില്‍ ഇന്നലെ ഉയര്‍ന്ന് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. ഇന്നലെ ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 39,960 രൂപയായിരുന്നു. ഇതാണ് ഇന്നത്തെ വിപണിവിലയും. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 10 രൂപയാണ് ഉയര്‍ന്നത്. നിലവിലെ വിപണി വില ഗ്രാമിന് 4995 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ വെള്ളി വിലയും മാറിയിട്ടില്ല. സാധാരണ വെള്ളിക്ക് 74 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിവില 90 രൂപയുമാണ്.
ആഗോളവിപണിയില്‍ ഇന്നു രാവിലെ സ്വര്‍ണം 1798-1800 ഡോളറിലേക്കു താണിട്ട് 1804- 1806 നിലയിലേക്കു കയറി.. വെള്ളിയാഴ്ച 1798-1800 ആയിരുന്നു വില.