കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

960 രൂപ വരെ കുറഞ്ഞിട്ടാണ് സ്വര്‍ണവില രണ്ട് ദിവസമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്

Update:2023-02-07 13:28 IST

കേരളത്തില്‍ ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 42,200 രൂപയാണ്. കഴിഞ്ഞ ആഴ്ചയുടെ അവസാനം സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയായിരുന്നു കുറഞ്ഞത്. എന്നാല്‍ ഇന്നലെയും ഇന്നുമായി സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 42,000 ന് മുകളിലേക്ക് എത്തുകയായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ ഉയര്‍ന്ന് 5275 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്ന് 4355 രൂപയായി.

സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. കഴിഞ്ഞ ആഴ്ച വില മൂന്ന് രൂപയോളം ഇടിഞ്ഞിരുന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഹോള്‍മാര്‍ക്ക് വെള്ളി വില മാറ്റമില്ലാതെ 90 രൂപയായി തുടരുന്നു.

Tags:    

Similar News