വിഷുവിന് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില മാറാതെ നില്‍ക്കുന്നത്.വിഷു ദിവസം ഒരു പവന് 560 രൂപയുടെ ഇടിവാണ് ഉണ്ടായത്
സംസ്ഥാന വിപണിയില്‍ ഇന്നും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിഷുദിനത്തില്‍ ഇടിഞ്ഞ സ്വര്‍ണവില ഇന്നലെയും മാറിയില്ല. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 44,760 രൂപയാണ്.
വിഷു ദിവസം ഒരു പവന് 560 രൂപയുടെ ഇടിവാണ് ഉണ്ടായത്. അതേസമയം വിഷു ദിവസത്തിനു തൊട്ടുമുന്‍പുള്ള വെളളിയാഴ്ച കേരളത്തില്‍ പവന്‍ വില 440 രൂപ വര്‍ധിച്ച് 45,320 രൂപയ്ക്കാണ് വില്‍പ്പന നടന്നത്. സ്വർണത്തിന് കേരളത്തിൽ ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന വിലയായിരുന്നു അത്.
വെള്ളി വിലയിലും മാറ്റമില്ല
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5595 രൂപയാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഇതേ വിലയില്‍ തുടരുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4660 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.