₹44,000ല്‍ നിന്ന് താഴേക്കിറങ്ങി പവൻ വില; ആഗോള വിപണിയില്‍ സ്വർണം നേരിയ കയറ്റത്തിൽ
പവന് രണ്ട് ദിവസം കൊണ്ട് 360 രൂപ കുറഞ്ഞു
കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപ 5,495 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 43,960 രൂപയായി. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് ഇന്നലെ 1,912 ഡോളറായിരുന്നു. ഇന്ന് നേരിയ കയറ്റത്തില്‍ 1,919.96 ഡോളറിലേക്കെത്തി.
കേരളത്തില്‍ ഇന്നലെ പവന് 240 രൂപയുടെ കുറവുണ്ടായിരുന്നു. പവന്‍ വില 44,080 രൂപയും ഗ്രാം വില 5,510 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നും 10 രൂപയുടെ കുറവുണ്ട്. 15 രൂപ കുറഞ്ഞ് 4,568 രൂപയായി.
വെള്ളി വില ഇന്നും മാറിയില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 77 രൂപ രൂപയും പരിശുദ്ധ വെള്ളിക്ക് ഗ്രാമിന് 103 രൂപയുമാണ് വില.
റെക്കോഡ് സ്വർണ വില
കഴിഞ്ഞ മേയ് അഞ്ചിന് കുറിച്ച 45,760 രൂപയാണ് കേരളത്തില്‍ പവന്റെ എക്കാലത്തെയും ഉയര്‍ന്ന വില. അന്ന് ഗ്രാമിന് 5,720 രൂപയായിരുന്നു.