ഗ്ലൂക്കോസ് കുടിച്ച് സ്വര്‍ണവില, താഴ്ചയില്‍ നിന്നും ഉണര്‍വിലേക്ക്

പവന് വീണ്ടും 38000 കടന്നു

Update: 2022-08-12 07:37 GMT

രണ്ട് ദിവസം ക്ഷീണത്തിലായ സ്വര്‍ണവില (Today's Gold Rate) ഗ്ലൂക്കോസ് കുടിച്ച് ഉണര്‍ന്നെണീറ്റിട്ടുണ്ട്. ബുധനാഴ്ച (ഓഗസ്റ്റ് 10 ) രണ്ട് തവണ താഴ്ന്ന സ്വര്‍ണവിലയാണ് ഇന്ന് (ഓഗസ്റ്റ് 12) ഉണര്‍ന്ന് എണീറ്റത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് ഉയര്‍ന്നത്.

ബുധനാഴ്ച രണ്ട് തവണ സ്വര്‍ണവില പരിഷ്‌കരിച്ചിരുന്നു. ആകെ 480 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 38000 രൂപയ്ക്ക് മേലെയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില (Today's Gold Rate) 38,200 രൂപയാണ് ഇന്ന്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4775 രൂപയാണ്.

ബുധനാഴ്ച രണ്ട് തവണയായി 60 രൂപ കുറഞ്ഞിരുന്നു. ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,945 രൂപയാണ്.

എംസിഎക്‌സില്‍ സ്വര്‍ണഫ്യൂച്ചറുകള്‍ 0.43 ശതമാനം 0.10 ശതമാനം അല്ലെങ്കില്‍ 51 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 52,387 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നിരുന്നാലും വെള്ളി ഫ്യൂച്ചറുകള്‍ 0.26 ശതമാനം അല്ലെങ്കില്‍ 152 രൂപ ഉയര്‍ന്ന് കിലോയ്ക്ക് 58,529 രൂപയിലെത്തി.

ട്രഷറി യീല്‍ഡുകളിലെ ഉയര്‍ച്ചയും യുഎസ് പലിശനിരക്ക് വര്‍ധനയുടെ സാധ്യതകളുമാണ് സ്വര്‍ണത്തെയും ബാധിച്ചത്.

Tags:    

Similar News