കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല; വെള്ളി വില കൂടി

ആഗോള വിപണിയില്‍ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Update:2023-11-28 12:57 IST

Image : Canva

ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം ആറു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കയറി. കേരളത്തില്‍ ഇന്ന് സ്വർണ വിലയിൽ  മാറ്റമില്ല.

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,735 രൂപയും പവന് 45,880 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വില മാറ്റമില്ല. ഗ്രാമിന് ഇന്ന് 4,755 രൂപയാണ് വില.

ലോക വിപണിയില്‍ സ്വര്‍ണം തിളങ്ങുമ്പോള്‍

ഫെഡ് നിരക്ക് ഉയര്‍ത്തലിന് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയില്ലാതായതും ദുര്‍ബലമായ ഡോളറുമാണ് സ്‌പോട്ട് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന പ്രധാന ഘടകം.

സ്‌പോട്ട് സ്വര്‍ണം ഇന്നലെ 2,014 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2,028 ഡോളര്‍ വരെ ഉയര്‍ന്നായിരുന്നു വ്യാപാരം. നിലവില്‍ 2,016 ഡോളര്‍ നിരക്കിലാണ് വ്യാപാരം തുടരുന്നത്.

കേരളത്തിലെ വെള്ളി വില

കേരളത്തിൽ ഇന്ന് വെള്ളി വില ഉയര്‍ന്നു. സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 82 രൂപയായി (ʙᴜʟʟɪᴏɴ). ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളിക്ക് ഗ്രാമിന് 103 രൂപ. 

Tags:    

Similar News