വെള്ളി ഇറക്കുമതിയിൽ വൻ വർധനവ്, നിക്ഷേപക സാധ്യതകൾ

ഏറ്റവും അധികം വെള്ളി ഉപഭോഗം ഇന്ത്യയിൽ, 2022 ൽ 8200 ടൺ ഇറക്കുമതി

Update:2022-08-19 16:25 IST

വ്യാവസായിക, ആഭരണ ആവശ്യങ്ങൾക്കും, നിക്ഷേപത്തിനും ഉപയോഗിക്കുന്ന വെള്ളിയുടെ ഇറക്കുമതിയിൽ വൻ വർധനവ്. 2019 ൽ 5969 ടൺ വെള്ളി ഇറക്കുമതി ചെയ്തിരുന്നു. കോവിഡ് വ്യാപനത്തെ തുടര്ന്ന് 2020 ഇറക്കുമതി 2218 ടണ്ണായി, 2021 ൽ 2773 ടണ്ണായി ഉയർന്നു.

എന്നാൽ 2022 ൽ വെള്ളിയുടെ ഇറക്കുമതി 8200 ടണ്ണായി കുത്തനെ ഉയർന്നു, 2018 ലും 2019 ലും വെള്ളിയുടെ ഇറക്കുമതി വർധിച്ചത് തുടർന്നുള്ള രണ്ടു വർഷങ്ങളിൽ ഡിമാൻറ്റ് കുറയാൻ മറ്റൊരു കാരണമായി. ഇലക്ട്രോണിക്സ്, സൗരോർജ പദ്ധതികൾ കൂടുതൽ നടപ്പാക്കുന്നതിനാൽ വെള്ളിയുടെ ഉപയോഗം വർധിക്കുന്നുണ്ട്. ഇത് കൂടാതെ ഓട്ടോമൊബൈൽ, ആരോഗ്യ മേഖലയിലും വെള്ളി ഉപയോഗിക്കുന്നുണ്ട്
സ്വർണം കൂടുതലും ആഭരണങ്ങൾ നിർമിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ വെള്ളിക്ക് വ്യാവസായിക , ആഭരണ ആവശ്യങ്ങൾ ഏകദേശം തുല്യ നിലയിലാണ്. 2022 ൽ വെള്ളിയുടെ അന്താരാഷ്ട്ര വിലയിൽ ചാഞ്ചാട്ടം കൂടുതലായിരുന്നു. നിലവിൽ വെള്ളിയുടെ അന്താരാഷ്ട്ര വില ഔൺസിന് (28.34 ഗ്രാം) 19.17 ഡോളർ.
ഇന്ത്യയിൽ അവധി വ്യപാരത്തിൽ എം സി എക്സ് സെപ്റ്റംബർ കോൺട്രാക്ട് കിലോഗ്രാമിന് 55973 രൂപ യിലേക്ക് താണു. 59000 നില കടന്നാൽ മാത്രമെ റാലി പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന് ജിയോജിത്ത് ഫിനാൻഷ്യൽ സെർവിസ്സ് വിലയിരുത്തുന്നു. അന്താരാഷ്ട്ര വില ഔൺസിന് 21 ഡോളർ കടന്നാൽ മാത്രമെ റാലിക്ക് സാധ്യത ഉള്ളു.
ആഗോള മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ വെള്ളിയുടെ അന്താരാഷ്ട്ര വില ഔൺസിന് 17 ഡോളറിലേക്ക് താഴുമെന്ന് ടി ഡി സെക്യൂരിറ്റീസ് എന്ന ധനകാര്യ സ്ഥാപനം കരുതുന്നു. വെള്ളിയുടെ വില നിർണയിക്കുന്ന പ്രധാന ഘടകം വ്യാവസായിക ഡിമാന്ററാണ്‌.
നിക്ഷേപ സാധ്യതകൾ
വെള്ളി ആഭരണമായിട്ടും, നാണയമായിട്ടും ഉപഭോക്താക്കൾക്ക് വാങ്ങാം. ഇത് കൂടാതെ വെള്ളിയിൽ ഉണ്ടാകുന്ന വില വ്യതിയാനങ്ങൾക്ക് അനുസരിച്ച് ആദായം ഉണ്ടാക്കാവുന്ന സിൽവർ എക്സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ETFs) ഉണ്ട് . എച്ച് ഡി എഫ് സി മ്യൂച്വൽ ഫണ്ട് എച്ച് ഡി എഫ് സി സിൽവർ ഇ ടി എഫ് പുതുതായി ആരംഭിച്ചു. ആഗസ്റ്റ്‌ 18 മുതൽ 26 വരെ സബ്സ്ക്രൈബ് ചെയ്യാം. ഓഹരി വിപണി പ്രവർത്തന സമയങ്ങളിൽ വിൽക്കാനും, വാങ്ങാനും സാധിക്കും.


Tags:    

Similar News