സര്‍വകാല റെക്കോഡില്‍ സ്വര്‍ണ വില

പവന് 45,000 രൂപ

Update:2023-04-05 12:09 IST

കേരളത്തില്‍ എക്കാലത്തെയും ഉയര്‍ന്നവിലയില്‍ സ്വര്‍ണം. പവന് ഇന്നും ഇന്നലെയുമായി കൂടിയത് 1240 രൂപയാണ്. ഇതോടെ സ്വര്‍ണം പവന് 45,000 രൂപ കടന്നു. ഗ്രാമിന് 5,625 രൂപയുമായി. ഇന്നു മാത്രം ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയാണ് കൂടിയത്, പവന് 760 രൂപയും. കോവിഡ് കാലത്ത് പോലും ഇത്രയും വര്‍ധനവുണ്ടായിട്ടില്ല.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 480 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സ്വര്‍ണവിലയില്‍ ഇന്നലെ 60 രൂപയുടെ കയറ്റമുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 90 രൂപ ഉയര്‍ന്നു. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. 4685 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്.

വെള്ളിവില

വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് ഇന്ന് രണ്ട് രൂപ ഉയര്‍ന്ന് 80 രൂപയായി. അതേസമയം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

ആഗോള വിപണിയിലെ വിലക്കയറ്റം

ആഗോള തലത്തില്‍ സ്വര്‍ണ വിണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളാണ് ഇവിടെയും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം 2021 ഡോളറിലേക്ക് കയറി. 

Tags:    

Similar News