ഏകീകൃത അറ്റാദായത്തില്‍ 48 ശതമാനം വര്‍ധനവുമായി ഹിന്‍ഡാല്‍കോ

കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണിത്

Update: 2022-08-11 06:09 GMT

Photo : Hindalco / Website

നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ മികച്ച പ്രവര്‍ത്തനഫലവുമായി ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (Hindalco Industries). ജൂണ്‍ പാദത്തില്‍ ഏകീകൃത അറ്റാദായം 47.8 ശതമാനം വര്‍ധിച്ച് 4,119 കോടി രൂപയായി. മുന്‍വര്‍ഷത്തെ കാലയളവില്‍ 2,787 കോടി രൂപയായിരുന്നു ഹിന്‍ഡാല്‍കോയുടെ അറ്റാദായം. മാര്‍ച്ച് പാദത്തിലെ അറ്റാദായമായ 3,851 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴ് ശതമാനം വര്‍ധനവാണിത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണിത്.

അതേസമയം, ആദിത്യ ബിര്‍ള ഗ്രൂപ്പിലെ കമ്പനിയുടെ ഏകീകൃത വരുമാനം മുന്‍വര്‍ഷത്തെ പാദത്തില്‍ രേഖപ്പെടുത്തിയ 41,358 കോടി രൂപയില്‍നിന്ന് 40.3 ശതമാനം ഉയര്‍ന്ന് 58,018 കോടി രൂപയായി. മാര്‍ച്ച് പാദത്തിലെ 55,764 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് ശതമാനം വര്‍ധന. ഈ പാദത്തിലെ എബിറ്റ്ഡ (earnings before interest, taxes, depreciation, and amortization) 6,790 കോടി രൂപയില്‍ നിന്ന് 27 ശതമാനം വര്‍ധിച്ച് 8,640 കോടി രൂപയായി.
ഇന്ന് ഓഹരി വിപണിയില്‍ തുടക്കത്തില്‍ ഒരു ശതമാനം ഇടിഞ്ഞ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി 436.20 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.



Tags:    

Similar News