ശ്രീകാന്ത് വാഴയില്‍
ജീവിതത്തില്‍ സ്വപ്നങ്ങളില്ലാത്തവരായി ആരുംതന്നെയില്ല. മക്കളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, വീട്, നല്ലൊരു കാര്‍, കുടുംബവുമായി വിദേശത്തേക്കുള്ള വിനോദയാത്ര, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളില്‍ അവസാനമായി സന്തോഷപ്രദമായ റിട്ടയര്‍മെന്റ് ജീവിതവും. എന്നാല്‍ എത്ര പേര് ഇവയെല്ലാം നേടിയെടുക്കുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ?. സങ്കടകരമായ വസ്തുത ബഹുഭൂരിപക്ഷം പേര്‍ക്കും ഇവയില്‍ പലതും നേടിയെടുക്കാനാവുന്നില്ല എന്നതാണ്. എന്തുകൊണ്ട്?
സ്വപ്നങ്ങള്‍ എത്ര വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, അവയെ ലക്ഷ്യങ്ങളാക്കാത്തിടത്തോളം കാലം അവ വായുവില്‍ ചീട്ടുകൊട്ടാരം നിര്‍മിക്കുന്നതിന് തുല്യമാണ്. അതിനൊരു വ്യക്തതയുമുണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് വലിയൊരു വിഭാഗം ജനങ്ങള്‍ക്കും സ്വപ്നങ്ങള്‍ നേടിയെടുക്കാനാവാതെ ജീവിതം അവസാനം ഭാഗ്യത്തിനും വിധിക്കും വിട്ടുകൊടുക്കേണ്ടിവരുന്നത്.
സ്വപ്നത്തെ ആദ്യം ലക്ഷ്യമാക്കൂ
സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള ആദ്യപടി നമ്മുടെ സ്വപ്നങ്ങളെ ലക്ഷ്യങ്ങളാക്കുക എന്നുള്ളതാണ്. ഉദാഹരണമായി നിങ്ങളുടെ ഒരു സ്വപ്നമാണ് ഡല്‍ഹിയിലേക്ക് കുടുംബവുമൊത്തുള്ള ഒരു യാത്ര എന്നിരിക്കട്ടെ. ഈ യാത്ര യാഥാര്‍ഥ്യമാക്കണമെങ്കില്‍ ഇതിനെ ലക്ഷ്യമാക്കിയേ തീരൂ. അതിനായി പ്രധാനമായും മൂന്നു ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരം ലഭിച്ചിരിക്കണം.
എവിടെ എത്തണം?
എപ്പോള്‍ എത്തണം?
എങ്ങനെ എത്തണം?
ആദ്യത്തെ രണ്ടു ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം ഇവിടെനിന്നും ഡല്‍ഹിയിലേക്കുള്ള ദൂരവും, നിങ്ങള്ക്കെത്തിപ്പെടേണ്ടുന്ന സമയവുമാണ്. ഇതിനുള്ള ഉത്തരം കണ്ടെത്തിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുന്നു. നിങ്ങളുടെ സമയപരിധിക്കുള്ളില്‍ തന്നെ അവിടെ എത്തിച്ചേരുന്ന വേഗതയുള്ള ഒരു വാഹനം അത് ബൈക്കോ, കാറോ, ട്രെയ്നോ, ഫ്ളൈറ്റോ എന്തുമായിക്കൊള്ളട്ടെ നിങ്ങളുടെ സമയത്തിനും സാമ്പത്തികസ്ഥിതിക്കും അനുസരിച്ചു തെരഞ്ഞെടുത്തു മുന്‍കൂര്‍ ബുക്ക്ചെയ്യുന്നു. യാത്രയിലെ വിവിധ ഘട്ടങ്ങളും, നമ്മുടെ ലക്ഷ്യസ്ഥാനവും എപ്പോള്‍, എങ്ങനെ എത്തിച്ചേരുമെന്ന് യാത്രയ്ക്ക് മുന്‍പുതന്നെ വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടാക്കുന്നു. ആ പ്ലാന്‍ നടപ്പാക്കുന്നു.
യാത്ര സഫലമാകുന്നു. ഇവിടെ ആദ്യ രണ്ടു ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരം ലഭിച്ചാല്‍ മാത്രമേ എങ്ങനെ, എത്തിച്ചേരുമെന്ന് തീരുമാനിക്കാന്‍ കഴിയൂ.
അതുവഴി മാത്രമേ കാലങ്ങളായി മുടങ്ങിക്കിടന്ന, വെറും സ്വപ്നമായിരുന്ന യാത്ര സഫലമാക്കാന്‍ കഴിയൂ.
എന്ന് വീടുണ്ടാക്കണം?
ഇനി നിങ്ങള്‍ സാമ്പത്തികമായി നേടാന്‍ ആഗ്രഹിക്കുന്ന സ്വപ്നങ്ങളി
ലേക്ക് വരാം. പലര്‍ക്കും സാമ്പത്തിക സ്വപ്നങ്ങള്‍ മാത്രമേയുള്ളൂ. അവയൊന്നും ലക്ഷ്യങ്ങളാക്കിയിട്ടില്ല. എനിക്കൊരു വീടുവെക്കണമെന്നു പറയുന്നത് വെറും സ്വപ്നം മാത്രമാണ്. എന്നാല്‍ എനിക്ക് അടുത്ത 15 വര്‍ഷം കൊണ്ട് 25 ലക്ഷം രൂപയുടെ വീടുവെക്കണമെന്നു പറഞ്ഞാല്‍ അത് വ്യക്തമായ ലക്ഷ്യമാകുന്നു.
അതായത് പ്രതിവര്‍ഷം മാറ്റിവെക്കേണ്ടത് 1.66 ലക്ഷം രൂപ, പ്രതിമാസം വെറും 13,880 രൂപ. 25 ലക്ഷം രൂപ എന്ന വലിയ സ്വപ്നം ഇപ്പോള്‍ പ്രതിമാസം 13,880 രൂപ എന്ന ചെറിയ സംഖ്യയിലേക്കൊതുങ്ങി. ഇപ്പോള്‍ കൂടുതല്‍ വ്യക്തതയായില്ലേ?. ഇപ്പോള്‍ ഈ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കാനും സമ്പാദിക്കാനുമുള്ള ഊര്‍ജം വന്നില്ലേ?
എങ്ങനെ ലക്ഷ്യത്തില്‍ എത്തിച്ചേരും?
യാത്രയ്ക്ക് വിവിധ സ്പീഡിലുള്ള വാഹനം തെരഞ്ഞെടുത്തപോലെ വിവിധ ആദായം തരുന്ന നിക്ഷേപ രീതികളിലൂടെ നമുക്കതു സാധ്യമാക്കാം. ശരാശരി പണപ്പെരുപ്പം ഏഴ് ശതമാനം കണക്കാക്കിയാല്‍ 15 വര്‍ഷമാവുമ്പോഴേക്കും ഇന്നത്തെ 25 ലക്ഷം രൂപയുടെ വീടിനു 71 ലക്ഷം രൂപ കണക്കാക്കേണ്ടിവരും. അതായതു 71 ലക്ഷം രൂപ എന്ന ലക്ഷ്യത്തിലേക്കാണ് വരുന്ന 15 വര്‍ഷം സമയം കൊണ്ട് എത്തിച്ചേരേണ്ടത്. ഇവിടെ നിങ്ങള്‍ക്ക് മുന്നില്‍ വളരെ റിസ്ക് കുറഞ്ഞ ബാങ്ക് എഉ മുതല്‍ കൂടുതല്‍ ആദായം തരുന്ന റിസ്ക് താരതമ്യേന കൂടിയ നിക്ഷേപം വരെയുണ്ട്. നിങ്ങള്‍ എങ്ങനെ ലക്ഷ്യത്തിലെത്തിച്ചേരണമെന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്. ബാങ്ക് എഉ ഉപയോഗിച്ചാല്‍ 15 വര്‍ഷത്തേക്ക് പ്രതിമാസം 23,750 രൂപയും, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലൂടെ 14,100 രൂപയും. ഇനി സമയം കൂട്ടാന്‍ കഴിയുമോ? അതായത് ലക്ഷ്യം നേടാന്‍ 20 വര്‍ഷമുണ്ടെങ്കില്‍ നിക്ഷേപസംഖ്യ വീണ്ടും കുറഞ്ഞു വെറും 10,100 രൂപ പ്രതിമാസ നിക്ഷേപത്തിലൂടെ ലക്ഷ്യത്തിലെത്താം. ടേബിള്‍ നോക്കുക. ഓരോ നിക്ഷേപകന്റെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ചും, നിക്ഷേപകാലയളവിനനുസരിച്ചും, റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ചും വേണം യഥാര്‍ത്ഥ നിക്ഷേപമാര്‍ഗം തെരഞ്ഞെടുക്കാന്‍. ലക്ഷ്യമാണ് പ്രധാനം, അതിന് കണ്ടെത്തുന്ന മാര്‍ഗം പ്രശ്നമില്ല. അതുപോലെ തന്നെയാണ് നിക്ഷേപത്തിന്റെ കാര്യവും. വ്യക്തമായ ലക്ഷ്യബോധത്തോടും തയ്യാറെടുപ്പുകളോടും കൂടിയ നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായവും മനഃസമാധാനവും നല്‍കാനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്വന്തമായി ഭവനം എന്ന വലിയൊരു ലക്ഷ്യം ചെറിയ നിക്ഷേപത്തിലൂടെ നേടാന്‍ കഴിയുന്നത് വ്യക്തമായി നേരത്തെ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ്. ഇങ്ങനെ നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളാക്കുക. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും കൈവരിക്കേണ്ട എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുമ്പോള്‍ ഏതാണ് പ്രാധാന്യമുള്ളത്, പ്രാധാന്യമില്ലാത്തത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നു. ജീവിതത്തിലെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ തിരിച്ചറിയാനായില്ലെങ്കില്‍ അനാവശ്യ കാര്യങ്ങള്‍ക്കായി പണം നമ്മള്‍പോലുമറിയാതെ ചെലവായിക്കൊണ്ടിരിക്കും. നേടേണ്ട എല്ലാ ലക്ഷ്യങ്ങളും പ്ലാന്‍ ചെയ്യുന്നതിലൂടെ മാത്രമേ എത്രയാണ് ഓരോരുത്തരും അതിനായി നിക്ഷേപിക്കേണ്ടതെന്ന് മനസിലാക്കാനാകൂ. അപ്പോഴെ സ്വന്തം ശമ്പളം കൂട്ടാനും മറ്റൊരു ഉയര്‍ന്ന ജോലിയിലേക്ക് മാറാനുമൊക്കെ ശ്രമിക്കൂ. മുന്നില്‍ ലക്ഷ്യങ്ങളുണ്ടായാലേ അവയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി പരിശ്രമിക്കാന്‍ പോലും കഴിയൂ. ലക്ഷ്യം മുന്നിലില്ലെങ്കില്‍ സമ്പാദിക്കേണ്ട ആവശ്യം തന്നെയില്ലല്ലോ?
ജീവിതത്തിലെ നിങ്ങള്‍ നേടാനാഗ്രഹിക്കുന്ന സ്വപ്നങ്ങളും, അവയെല്ലാം കൈവരിക്കേണ്ട സമയവും നമുക്ക് കൃത്യമായിട്ടറിയാമെങ്കില് എന്തുകൊണ്ട് അവയെല്ലാം ലക്ഷ്യങ്ങളാക്കി പ്ലാന്‍ ചെയ്തുകൂടാ. നിങ്ങളുടെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള ശരിയായ നിക്ഷേപ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ഓരോരുത്തര്‍ക്കും യോജിച്ച ഫിനാന്‍ഷ്യല്‍ പ്ലാനിംഗും ശരിയായ മാര്‍ഗനിര്‍ദേശവും മെച്ചപ്പെട്ട ഫലങ്ങളും ലഭിക്കാന്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായം തേടുക. സന്തോഷകരമായ ജീവിതത്തിനു നിങ്ങളുടെ എല്ലാ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളാക്കാനും അവ കൈവരിക്കാനും എല്ലാവര്‍ക്കുമാകട്ടെ.
ഫിനാന്‍സ് അഡൈ്വസറും കോര്‍പ്പറേറ്റ് ട്രെയ്നറുമാണ് ലേഖകന്‍. ഇ-മെയ്ല്: sreekanth@scripon.com, ഫോണ്‍: 9995555026