ക്രിപ്‌റ്റോ വിപണി ചാഞ്ചാട്ടത്തില്‍, ബിറ്റ്‌കോയ്ന്‍ വില 30,000 ഡോളറിന് മുകളില്‍

വ്യാഴാഴ്ച ഒരുഘട്ടത്തില്‍ ബിറ്റ്‌കോയ്‌നിന്റെ വില 28,694 ഡോളറായി കുറഞ്ഞിരുന്നു

Update:2022-05-20 10:16 IST

കഴിഞ്ഞ കുറച്ച് സെഷനുകളിലെ ഇടിവിനുശേഷം ചെറിയ തോതില്‍ തിരിച്ചുകയറി ക്രിപ്‌റ്റോകറന്‍സികള്‍ (Cryptocurrency). ബിറ്റ്കോയിന്‍ (Bitcoin) 30,000 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആസ്തിയായ ബിറ്റ്‌കോയ്‌നിന്റെ വില ഉയര്‍ന്ന നിലയായ 30652 ഡോളറിലെത്തി. രാവിലെ 9.50ന് 30,169 ഡോളര്‍ എന്ന നിലയിലാണ് ബിറ്റ്‌കോയ്ന്‍ വ്യാപാരം ചെയ്യുന്നത്. അഞ്ച് ദിവസത്തിനിടെ 3.55 ശതമാനം ഇടിവ് നേരിട്ട ബിറ്റ്‌കോയ്‌നിന്റെ വില ഒരു മാസത്തിനിടെ 27 ശതമാനമാണ് കുറഞ്ഞത്. 2021 നവംബറില്‍ 69,000 ഡോളറിലായിരുന്നു ബിറ്റ്‌കോയ്ന്‍.

രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയുമായ എഥേറിയത്തിന്റെ (Ethereum) വില ഉയര്‍ന്ന് 2022 ഡോളറിലെത്തി. 2,026 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ഡോഗ്‌കോയിന്‍ വില ഇന്ന് 0.08 ഡോളറില്‍ ഉയര്‍ന്നപ്പോള്‍ ഷിബ ഇനുവും മൂന്ന് ശതമാനം ഉയര്‍ന്ന് 0.000012 ഡോളറിലെത്തി.
Solana, Cardano, Avalanche, Polygon, Stellar, XRP, Polkadot, Tron, Litecoin, Uniswap എന്നിവ കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടത്തോടെ വ്യാപാരം നടത്തുന്നതിനാല്‍ മറ്റ് ഡിജിറ്റല്‍ ടോക്കണുകളുടെ പ്രകടനവും മെച്ചപ്പെട്ടു, എന്നിരുന്നാലും, ടെറ (ലൂണ) നഷ്ടം തുടരുകയാണ്. അഞ്ച് ശതമാനം ഇടിഞ്ഞ് 0.00013 ഡോളറായി.
കഴിഞ്ഞ ഏതാനും നാളുകളായി വലിയ തകര്‍ച്ചയോടെയാണ് ആഗോള ക്രിപ്റ്റോ വിപണി മുന്നോട്ടുപോകുന്നത്. തിങ്കളാഴ്ച 131 ട്രില്യണ്‍ ഡോളറുണ്ടായിരുന്ന ആഗോള ക്രിപ്റ്റോ മാര്‍ക്കറ്റിന്റെ മൂല്യം ചൊവ്വാഴ്ചയോടെ ഇടിഞ്ഞ് 1.28 ട്രില്യണ്‍ ഡോളറിലെത്തിയിരുന്നു. നിക്ഷേപകരുടെ അങ്ങേയറ്റത്തെ ഭയമാണ് വില്‍പ്പന കൂടാന്‍ കാരണം. നിക്ഷേപകര്‍ നഷ്ടം കുറയ്ക്കുന്നിന് അവരുടെ ഹോള്‍ഡിംഗ്‌സ് വില്‍ക്കുകയാണ്. യുഎസ് ഫെഡ് പലിശനിരക്ക് അരശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതും പണപ്പെരുപ്പം ഉയരുന്നതും സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകളുമാണ് നിക്ഷേപകരെ പരിഭ്രാന്തരാക്കിയത്.


Tags:    

Similar News