അറ്റാദായം 11 ശതമാനം ഉയര്‍ന്നു, 9,300 കോടിയുടെ ബൈബാക്ക് പ്രഖ്യാപിച്ച് ഇന്‍ഫോസിസ്

ലാഭവിഹിതമായി ഓഹരി ഒന്നിന് 16.50 രൂപയും കമ്പനി നല്‍കും

Update:2022-10-13 17:23 IST

2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ (ജൂലൈ- സെപ്റ്റംബര്‍) ഇന്‍ഫോസിസിന്റെ (Infosys Ltd) അറ്റാദായത്തില്‍ (Net Profit) 11 ശതമാനം വളര്‍ച്ച. 6,021 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം കമ്പനിയുടെ അറ്റാദായം 5,421 കോടി രൂപയായിരുന്നു.

ഇന്‍ഫോസിസിന്റെ പ്രവര്‍ത്തന വരുമാനം 23.4 ശതമാനം ഉയര്‍ന്ന് 36,538 കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തെ അപേക്ഷിച്ച് വരുമാനവും അറ്റാദായവും യാഥാക്രമം 6 ശതമാനം, 12.3 ശതമാനം വീതമാണ് ഉയര്‍ന്നത്. 9,300 കോടി രൂപയുടെ ഓഹരികള്‍ ഇന്‍ഫോസിസ് തിരിച്ചുവാങ്ങും (buyback) . ഓഹരി ഒന്നിന് പരമാവധി 1850 രൂപയാണ് കമ്പനി നല്‍കുക.

ഓഹരി ഒന്നിന് 16.50 രൂപയുടെ ഇടക്കാല ലാഭവിഹിതവും (interim dividend) കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 6,940 കോടിയോളം രൂപയാണ് കമ്പനി ഇതിനായി നീക്കിവെയ്ക്കുന്നത്. അതേ സമയം ഇന്ന് ഇന്‍ഫോസിസ് ഓഹരികള്‍ 6.70 രൂപ അഥവാ 0.47 ശതമാനം ഇടിഞ്ഞ് 1,422 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2022 തുടങ്ങിയ ശേഷം ഇതുവരെ കമ്പനി ഓഹരികള്‍ക്ക് ഉണ്ടായത്  25.10 ശതമാത്തിന്റെ ഇടിവാണ് 

Tags:    

Similar News