അറ്റാദായം 6,586 കോടി, ഇന്‍ഫോസിസിന്റെ വരുമാനം ഉയര്‍ന്നു

3.3 ബില്യണ്‍ ഡോളറിന്റെ ഡീലുകളാണ് ഇന്‍ഫോസിസ് നേടിയത്

Update:2023-01-13 10:04 IST

അറ്റാദായം 13.4 ശതമാനം ഉയര്‍ത്തി ഇന്‍ഫോസിസ്. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 6,586 കോടി രൂപയായിരുന്നു ഇന്‍ഫോസിസിന്റെ അറ്റാദായം. മുന്‍വര്‍ഷം കമ്പനി 5,809 കോടിയുടെ അറ്റാദായം നേടിയിരുന്നു.

കമ്പനിയുടെ ഏകീകൃത വരുമാനം ഇക്കാലയളവില്‍ 20.2 ശതമാനം വര്‍ധിച്ച് 38,318 കോടി രൂപയായി. 2022 ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 3.3 ബില്യണ്‍ ഡോളറിന്റെ ഡീലുകളാണ് ഇന്‍ഫോസിസ് നേടിയത്. കഴിഞ്ഞ എട്ട് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വടക്കേ അമേരിക്കയില്‍ നിന്നുള്ള വരുമാനം 10 ശതമാനവും യൂറോപ്പില്‍ നിന്നുള്ളത് 13.6 ശതമാനവും ഉയര്‍ന്നു.

ഇക്കാലയളവില്‍ ഇന്‍ഫോസിസ് നടത്തിയത് 1,627 നിയമനങ്ങളാണ്. ഡിസംബര്‍ 31ലെ കണക്കുകള്‍ അനുസരിച്ച് 346,845 ജീവനക്കാരാണ് കമ്പനിയില്‍ ഉള്ളത്. നിലവില്‍ 0.41 ശതമാനം ഇടിഞ്ഞ് 1474.50 രൂപയിലാണ് (10.00 AM) ഇന്‍ഫോസിസ് ഓഹരികളുടെ  വ്യാപാരം

Tags:    

Similar News