ഇന്‍ഫോസിസ് തിരിച്ചുവാങ്ങിയത് 747.38 നിരക്കില്‍ 11 കോടി ഓഹരി

Update: 2019-08-27 08:13 GMT

പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് 8,260 കോടി രൂപയുടെ തിരിച്ചുവാങ്ങല്‍ ഓഫര്‍ പ്രകാരം 11 കോടിയിലേറെ ഓഹരികള്‍ തിരികെ വാങ്ങി.
ഓഗസ്റ്റ് 26 മുതല്‍ പ്രാബല്യത്തില്‍ വാങ്ങല്‍ അവസാനിപ്പിച്ചു.

കഴിഞ്ഞ മാര്‍ച്ച് 20 നാണ് തിരിച്ചുവാങ്ങല്‍ ആരംഭിച്ചത്. ആറുമാസം വരെ പരമാവധി കാലാവധി നിശ്ചയിച്ചിരുന്നെങ്കിലും അതിനു മുമ്പേ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു.ഒരെണ്ണത്തിന് ശരാശരി 747.38 രൂപ നിരക്കില്‍ 11,05,19,266 ഇക്വിറ്റി ഷെയറുകളാണ് കമ്പനി തിരികെ വാങ്ങിയത്.

Similar News