പറ്റിക്കപ്പെടാതെ സുരക്ഷിതമായി നിക്ഷേപം നടത്താം: ബോധവത്കരണ സെമിനാര്‍ മാര്‍ച്ച് അഞ്ചിന്
നിക്ഷേപ മേഖലകളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കേള്‍ക്കാം. കൊല്ലത്ത് നടക്കുന്ന ഏകദിന സെമിനാറില്‍ പങ്കെടുക്കാം
നിക്ഷേപ സാധ്യതകള്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ നിലവാരത്തിലും സാങ്കേതികവിദ്യയിലും നമ്മള്‍ മുന്‍നിരയില്‍ തന്നെയാണ്. എന്നാല്‍ ഈ അനന്തമായ സാധ്യതകള്‍ക്ക് വലിയൊരു വെല്ലുവിളിയാണ് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പലവിധ നിക്ഷേപ തട്ടിപ്പുകള്‍. നിക്ഷേപകരുടെ അറിവില്ലായ്മയും ശ്രദ്ധക്കുറവും ചൂഷണം ചെയ്തു കൊണ്ടാണ് ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നത്. അവയെ പേടിച്ച് നിക്ഷേപകര്‍ പിന്മാറുകയല്ല വേണ്ടത്. ശരിയായി പഠിച്ച് മേഖലയിലേക്ക് ഇറങ്ങുക എന്നതാണ് വ്യവസായ കേരളത്തിന്റെ ആവശ്യം.
ഹൈറോണ്‍ സൊല്യൂഷന്‍സിന്റെ സെമിനാര്‍
തട്ടിപ്പുകള്‍ക്ക് ഇരയാകാതെ എങ്ങനെ സുരക്ഷിതമായി നിക്ഷേപം നടത്താമെന്ന വിഷയത്തെ ആസ്പദമാക്കി കേരളത്തിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനിയും എച്ച് ആര്‍ മേഖലയിലെ അതിവേഗം വളരുന്ന ഒരു ബ്രാന്‍ഡുമായ ഹൈറോണ്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനമായ Ivaex ഉം ചേര്‍ന്ന് 2023 മാര്‍ച്ച് 5 ന് കൊല്ലം ബീച്ച് ഹോട്ടലില്‍ വച്ച് സൗജന്യമായി, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി ഈ വര്‍ഷത്തെ രണ്ടാമത്തെ ഇന്‍വെസ്റ്റര്‍ അവയര്‍നസ് മീറ്റ് സംഘടിപ്പിക്കുകയാണ്.
മേഖലകളും സാധ്യതകളും
രാവിലെ മുതല്‍ തുടങ്ങുന്ന സെമിനാറില്‍ കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട ഭാവി നിക്ഷേപ മേഖലകളും ചര്‍ച്ചയാകും. വിഴിഞ്ഞം തുറമുഖം വിമാനത്താവളം ലോജിസ്റ്റിക്‌സ്, എക്‌സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസം ഹ്യൂമന്‍ റിസോഴ്‌സസ്, സ്‌കില്‍ ഡെവലപ്‌മെന്റ്, ഫുഡ് പ്രോസസ്, ധനകാര്യം, ഇലക്ട്രിക് വെഹിക്കിള്‍സ് തുടങ്ങിയവയുടെ സാധ്യതകളെയും ഇവയിലെ സുരക്ഷിതമായ നിക്ഷേപത്തിലൂടെ എങ്ങനെ നേട്ടമുണ്ടാക്കാം എന്നുള്ള കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഇരവിപുരം എംഎല്‍എ എം. നൗഷാദ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടറും ആലപ്പുഴ ജില്ല വ്യവസായ വകുപ്പിന്റെ ജനറല്‍ മാനേജറുമായ കെ.എസ് ശിവകുമാര്‍ സംസാരിക്കുന്നു. നിക്ഷേപ സാധ്യതകളെയും അതിന്റെ നിയമവശങ്ങളെയും എടുക്കേണ്ട മുന്‍കരുതലുകളെയും കുറിച്ച് കേരള ഹൈക്കോടതിയിലെ അഭിഭാഷകനും കോര്‍പ്പറേറ്റ്- ഐപിആര്‍ ലോയറുമായ അഡ്വക്കേറ്റ് വി. എസ് ബാലസുബ്രഹ്‌മണ്യവും വിശദമായി സംസാരിക്കും.
ഹൈറോണ്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ വിവേക് വിജയന്‍ ഏറെ നിക്ഷേപ സാധ്യതയുള്ള പ്രോജക്ടിന്റെ അവതരണം നിര്‍വഹിക്കുകയും തുടര്‍ന്ന് നിക്ഷേപകരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും നിക്ഷേപ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സമഗ്രമായ ചര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.
സുരക്ഷിതമായ നിക്ഷേപത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ സെമിനാറില്‍ നിങ്ങളും പങ്കാളികളാകൂ.
തീയതി : മാര്‍ച്ച് 5, 2023
സ്ഥലം: കൊയ്‌ലോണ്‍ ബീച്ച് ഹോട്ടല്‍, കൊല്ലം
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനും:
Haeron Solutions Pvt Ltd
+91 99470 74940
info@haeronsolutions.com