ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഐപിഓ ജൂലൈ 7 ന്; പ്രൈസ് ബാന്‍ഡ് 880-900 രൂപ
ജൂലൈ 9 വരെയാണ് ഐപിഓ നടക്കുക. വിശദാംശങ്ങളറിയാം.
ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് ജൂലൈ 7 ന് ആരംഭിച്ച് ജൂലൈ 9 ന് അവസാനിക്കും. 1,546.62 കോടി രൂപയുടെ പ്രൊമോട്ടര്‍മാരുടെ ഓഹരികളാണ് വില്‍പ്പനയ്ക്ക് വയ്ക്കുക. ആക്‌സിസ് ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍, കൊട്ടക് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് എന്നിവയാണ് ഈ വിഷയത്തില്‍ ഇവരുടെ ബുക്ക് റണ്ണിംഗ് മാനേജര്‍മാര്‍. 2020 ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസക്കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 398.46 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 322.86 കോടി രൂപയായിരുന്നു. ഈ കാലയളവിലെ അറ്റാദായം 145.27 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 106.80 കോടി രൂപയായിരുന്നു. ഈ കാലയളവിലെ അറ്റ കടം 65.96 കോടി രൂപയാണ്.
ആഗോളതലത്തില്‍ സ്‌പെഷ്യാലിറ്റി രാസ ഉല്‍പന്നങ്ങളായ MEHQ, ബീറ്റ ഹൈഡ്രോക്‌സി ആസിഡ്, അനിസോള്‍, 4-മെത്തോക്‌സി അസെറ്റോഫെനോണ്‍ (4MAP) എന്നിവയുടെ ഏറ്റവും വലിയ നിര്‍മ്മാതാവാണ് കമ്പനി. ഫംഗ്ഷണലി ക്രിറ്റിക്കല്‍ കെമിക്കലുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റര്‍മീഡിയറ്റുകള്‍, എഫ്എംസിജി രാസവസ്തുക്കള്‍ എന്നിവ പോലുള്ള രാസവസ്തുക്കളും നിര്‍മ്മിക്കുന്നു.
കമ്പനിയുടെ ഉപഭോക്താക്കളില്‍ ഇന്ത്യയിലെ നിര്‍മ്മാതാക്കളും വിതരണക്കാരും ചൈന, യൂറോപ്പ്, യുഎസ്, തായ്വാന്‍, കൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെ മറ്റ് അന്താരാഷ്ട്ര വിപണികളും ഉള്‍പ്പെടുന്നു.
നിലവിലെ പ്രൊമോട്ടര്‍മാരും ഷെയര്‍ഹോള്‍ഡര്‍മാരും 1,546.62 കോടി രൂപയുടെ വില്‍പ്പനയ്ക്കുള്ള ഓഫറാണ് ഈ ഇഷ്യൂവില്‍ വച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഐപിഓ വഴിയുള്ള ഒരു വരുമാനവും പൂനെ ആസ്ഥാനമായുള്ള ഈ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് മേജറിന് ലഭിക്കില്ല. മാത്രമല്ല ലഭിക്കുന്ന എല്ലാ വരുമാനവും വില്‍ക്കുന്ന ഓഹരി ഉടമകള്‍ക്ക് സ്വന്തമായിരിക്കും. ജൂലൈ ഒമ്പതിന് പബ്ലിക് ഇഷ്യു അഴസാനിക്കും.
കമ്പനി പ്രൊമോട്ടര്‍മാരായ അശോക് രാംനാരായണ്‍ ബൂബും ആശാ അശോക് ബൂബും 244 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും. കൃഷ്ണകുമാര്‍ രാംനാരായണ്‍ ബൂബ് 193.06 കോടി രൂപയ്ക്കും പാര്‍ത്ത് അശോക് മഹേശ്വരി 75.98 കോടി രൂപയ്ക്കും ഓഹരികള്‍ വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. 136.05 കോടി രൂപയുടെ ഓഹരികള്‍ അശോക് കുമാര്‍ രാംകിഷന്‍ സിക്കി എച്ച് യു എഫ് വില്‍ക്കും, കൃഷ്ണകുമാര്‍ രാംനാരായണ്‍ ബൂബ് എച്ച് യു എഫ് 41.55 കോടി രൂപയുടേതും വില്‍പ്പനയ്ക്ക് വയ്ക്കും. നീലിമ കൃഷ്ണകുമാര്‍ ബൂബ് 84.08 കോടി രൂപ വരുന്ന ഓഹരികളും ആശാ അശോക് സിക്കി 104.47 കോടിയുടെ ഓഹരികളും വില്‍ക്കും. 40.05 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കാനാണ് സിദ്ധാര്‍ത്ഥ അശോക് സിക്കിയുടെ പദ്ധതി.