ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഡിസംബര്‍ പാദത്തില്‍ വന്‍ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഓഹരി വിലയിലുണ്ടായത് 13 ശതമാനത്തോളം വര്‍ദ്ധന. ലാഭം 205.80 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 73.59 കോടി രൂപയായിരുന്നു. 179.65 ശതമാനമാണ് ലാഭം കൂടിയത്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2018 ഡിസംബറില്‍ 64.59 ശതമാനം ഉയര്‍ന്ന് 715.98 കോടി രൂപയായി. ഓഹരി ഒന്നിന് 10 രൂപ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.ഇതോടെ ബിഎസ്ഇയില്‍ ഓഹരി വില 12.55 ശതമാനം ഉയര്‍ന്ന് 1,596.95 രൂപയിലെത്തി. 2019 ഒക്ടോബര്‍ 14 നാണ് ഐആര്‍സിടിസി ലിസ്റ്റ് ചെയ്തത്. ഐപിഒ വിലയില്‍ നിന്ന് ഇപ്പോള്‍ അഞ്ച് മടങ്ങ് ഉയര്‍ന്നു. കാറ്ററിംഗ്, ടിക്കറ്റ് ബുക്കിംഗ് രംഗത്തെ കുത്തക ബിസിനസാണ് ഐആര്‍സിടിസിയുടെ കരുത്ത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline