പേടിഎം മൾട്ടി ബാഗർ ആകുമോ? ഉടൻ ലാഭക്ഷമത കൈവരിക്കുമെന്ന് പ്രതീക്ഷ

2022 -23 സെപ്റ്റംബർ പാദത്തിൽ വരുമാനം 76 % ഉയര്‍ന്നു, നഷ്ടം കുറഞ്ഞു

Update:2022-11-15 16:07 IST

വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (പേടിഎം) ഉടൻ ലാഭക്ഷമത കൈവരിക്കുമെന്ന് സി ഇ ഒ വിജയ് ശേഖർ ശർമ അഭിപ്രായപ്പെട്ടു. സ്ഥിരമായി ഡിജിറ്റൽ ഇടപാട് നടത്തുന്ന 80 ദശലക്ഷം ഉപഭോക്താക്കളാണ് കമ്പനിയുടെ ബലം. ഇന്ത്യയിലെ പ്രമുഖ മൊബൈൽ ഡിജിറ്റൽ പേമെൻറ്റ്സ് ധനകാര്യ സേവന കമ്പനിയായ പേടിഎം ഓരോ ത്രൈമാസത്തിലും പ്രകടനം മെച്ചപ്പെടുത്തുകയാണ്. 30 ദശലക്ഷം വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ പേടിഎം സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

2022 -23 ൽ വരുമാനം 76 % വർധിച്ച് 1914 കോടി രൂപയായി. സംഭാവന ലാഭം (contribution profit) 224 % വർധിച്ച് 843 കോടി രൂപയായി. ജീവനക്കാർക്ക് നൽകുന്ന ഓഹരികൾക്ക് (ESOP) മുൻപുള്ള EBITDA (നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം) 61 % വർധിച്ച് 166 കോടി രൂപയായി. പ്രവർത്തന ബ്രേക്ക് ഈവൻ (break even) നില കൈവരിക്കുന്നതിന് അടുത്ത് എത്തി നിൽക്കുകയാണ്. ബ്രേക്ക് ഈവൻ എന്നാൽ ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥ.

സെപ്റ്റംബർ 2023 ൽ ലാഭത്തിലാകുമെന്ന് കമ്പനി നേതൃത്വം കരുതുന്നു. 2022 -23 ഏകീകൃത നഷ്ടം 571.5 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 473.5 കോടി രൂപ. എങ്കിലും ഓരോ ത്രൈമാസവും നഷ്ടം കുറയുന്നതും, ശക്തമായ ഉപഭോക്‌തൃ അടിത്തറ നിലനിർത്തുന്നതും പേടിഎം വളർച്ചയുടെ പാതയിലാണന്ന് സൂചിപ്പിക്കുന്നു. വായ്‌പകൾ നൽകിയതിൽ 387 % വർധനവ് ഉണ്ടായി -3056 കോടി രൂപ.

പ്രമുഖ ഓഹരി ഗവേഷണ സ്ഥാപനങ്ങളായ ജെ പി മോർഗൻ, ഗോൾഡ് മാൻ സാക്‌സ്, ഐ സി ഐ സി ഐ സെക്യൂരിറ്റീസ് തുടങ്ങിയവർ പേടിഎമ്മിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. ഡിജിറ്റൽ പേമെൻറ്റ്സ് രംഗത്ത് നിന്നാവും അടുത്ത മൾട്ടി ബാഗർ ഉണ്ടാവുന്നത്. അത് പേടിഎം ആകുമെന്ന് അവർ കരുതുന്നു.

Tags:    

Similar News