ജുന്‍ജുന്‍വാല സെപ്റ്റംബര്‍ പാദത്തില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയ 4 കമ്പനികള്‍ ഇവയാണ് !
ഫെഡറല്‍ ബാങ്കുള്‍പ്പെടെയുള്ള സ്റ്റോക്കുകളിലെ വര്‍ധിപ്പിച്ച വിഹിതം കാണാം.
രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ, റീറ്റെയ്ല്‍ ഇന്‍വെസ്റ്റര്‍മാരുടെ റഫറന്‍സ് ബുക്ക് ആണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരിവിപണിയില്‍ ഇടിവ് പ്രകടമായിരുന്നെങ്കിലും പാദവാര്‍ഷിക റിട്ടേണുകള്‍ ശ്രദ്ധിച്ചാല്‍ ചില മികച്ച സ്റ്റോക്കുകള്‍ കാണാം. ടാറ്റാ മോട്ടോഴിസ് ഉള്‍പ്പെടെയുള്ള ടാറ്റാ ഓഹരികളും മിന്നും പ്രകടനമാണ് ഇക്കഴിഞ്ഞ ട്രേഡിംഗില്‍ പ്രകടമാക്കിയിട്ടുള്ളത്. നിക്ഷേപകര്‍ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ഫെഡറല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്റ്റോക്കുകളില്‍ ഓഹരി പങ്കാളിത്തം കൂട്ടിയിട്ടുണ്ട് ജുന്‍ജുന്‍വാല.
ട്രെന്‍ലൈന്‍ പ്രസിദ്ധീകരിച്ച പാദവാര്‍ഷിക കണക്കുകള്‍ ഇങ്ങനെ:
ഫെഡറല്‍ ബാങ്ക് 3.65 %
കേരളത്തില്‍ നിന്നുള്ള ഫെഡറല്‍ ബാങ്കിന്റെ 3.65 ശതമാനം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാല കമ്പനി കൈവശം വച്ചിട്ടുള്ളത്. ജൂണ്‍ പാദത്തില്‍ ഇത് 2.78 ശതമാനം മാത്രമായിരുന്നു. 0.87 % ഓഹരികളാണ് ഉയര്‍ത്തിയിട്ടുള്ളത്.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ SAIL 1.76%
മെറ്റല്‍ സ്‌റ്റോക്കുകളില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ 1.76 ഓഹരികളാണ് സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ളത്. ഇത് 1.39 ശതമാനം ആയിരുന്നു. 0.37% ആണ് വര്‍ധിപ്പിച്ചത്.
ടൈറ്റന്‍ കമ്പനി ലിമിറ്റഡ് 4.87%
സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടൈറ്റന്‍ കമ്പനി ലിമിറ്റഡില്‍ 4.87% ഓഹരികള്‍ കൈവശം വച്ചിട്ടുള്ളതായാണ് കണക്ക്. മുമ്പ് ഇത് 4.81 ശതമാനമായിരുന്നു.
ടാറ്റ കമ്യൂണിക്കേഷന്‍സ് 1.08%
ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ ഓഹരിപങ്കാളിത്തവും 1.08 ശതമാനത്തിലേക്ക് ജുന്‍ജുന്‍വാല വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂണ്‍ പാദ കണക്കില്‍ 1.04 ശതമാനമായിരുന്നു ഇവ.