ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ അഴിച്ചുപണി; നിലനിര്‍ത്തിയ പ്രമുഖ ഓഹരികള്‍ ഇവയാണ്
ടാറ്റ മോട്ടോഴ്‌സില്‍ 30 ലക്ഷത്തോളം ഓഹരികള്‍ വെട്ടിച്ചുരുക്കി
രാകേഷ് ജുന്‍ജുന്‍വാല ജൂണ്‍ പാദത്തില്‍ തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ചില അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ട്. ട്രെന്‍ഡ്ലൈനില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയുടെ ഇതുവരെ ഫയല്‍ ചെയ്ത ഏറ്റവും പുതിയ കോര്‍പ്പറേറ്റ് ഷെയര്‍ഹോള്‍ഡിംഗുകള്‍ പ്രകാരം, 29,301.4 കോടി രൂപയിലധികം ആസ്തിയുള്ള 34 ഓഹരികള്‍ രാകേഷ് ജുന്‍ജുന്‍വാലയും ഭരാ്യ രേഖ ജുന്‍ജുന്‍വാലയും കൈവശം വച്ചിട്ടുണ്ട്. 2022 ഏപ്രില്‍-ജൂണ്‍ കാലയളവിലെ അദ്ദേഹത്തിന്റെ പോര്‍ട്ട് ഫോളിയോയില്‍ വിറ്റഴിക്കലുകള്‍ നടത്തിയെങ്കിലും
നാഷണല്‍ അലൂമിനിയം, ടാറ്റ മോട്ടോഴ്‌സ്, ഡെല്‍റ്റ കോര്‍പ്പ് തുടങ്ങിയ ഓഹരികളില്‍ കുറച്ച് ഓഹരികള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
എസ്‌കോര്‍ട്‌സ് ക്യുബോട്ട (Escorts Kubota)യില്‍ കുറച്ച് പുതിയ സ്റ്റോക്കുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട് ജുന്‍ജുന്‍വാല.
അനന്ത് രാജ്, അഗ്രോ ടെക്, കനറാ ബാങ്ക്, ക്രിസില്‍, എഡല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, ജൂബിലന്റ് ഫാര്‍മോവ, മാന്‍ ഇന്‍ഫ്ര, ഓറിയന്റ് സിമന്റ്, ടാറ്റ കമ്യൂണിക്കേഷന്‍ തുടങ്ങി ചില സ്‌റ്റോക്കുകള്‍ അതേപടി നിലനിര്‍ത്തിയപ്പോള്‍ ചില സ്‌റ്റോക്കുകള്‍ കുറച്ചുഭാഗം വിറ്റഴിച്ച് കുറച്ചേറെ നിലനിര്‍ത്തിയിട്ടുമുണ്ട്. അവയില്‍ ചില പ്രമുഖ സ്റ്റോക്കുകള്‍ കാണാം.
ടാറ്റ മോട്ടോഴ്‌സ്
രാകേഷ് ജുന്‍ജുന്‍വാല തന്റെ ഓഹരികളിലെ ഓട്ടോ മേജറിന്റെ 30,00,000 ഇക്വിറ്റി ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ട്. മുന്‍ പാദത്തിലെ 39,250,000 ഇക്വിറ്റി ഷെയറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയിലെ അദ്ദേഹത്തിന്റെ ഹോള്‍ഡിംഗ് ഈ സാമ്പത്തിക വര്‍ഷത്തില്‍ 36,250,000 ഇക്വിറ്റി ഷെയറുകളായി കുറഞ്ഞതായി കാണാം. അതായത്, 1.18 ശതമാനമായോ താരതമ്യം ചെയ്യുമ്പോള്‍ 1.09 ശതമാനമായി ഓഹരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എങ്കിലും തുടര്‍ച്ചയായി ഈ പാദത്തിലെ ഓഹരികളുടെ മൂല്യത്തിലും ടാറ്റ മോട്ടോഴ്‌സിനെ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയില്‍ മാറ്റി നിര്‍ത്താനാവില്ല.
ഡെല്‍റ്റ കോര്‍പ്പ് (കാസിനോ ഹോട്ടല്‍സ്)
രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ജൂണ്‍ പാദത്തിലുടനീളം കാസിനോ കമ്പനിയിലെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഇതോടെ കമ്പനിയിലെ അവരുടെ ഹോള്‍ഡിംഗ് ഒരു ശതമാനത്തില്‍ താഴെയായി. 2022 മാര്‍ച്ച് 31 വരെ, ഇരുവര്‍ക്കും ചേര്‍ന്ന് 2 കോടി ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ 7.48 ശതമാനം ഓഹരികളുണ്ടായിരുന്നു.