ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയിലെ ഈ സ്‌റ്റോക്കിന്റെ വില 250 രൂപയില്‍ താഴെ; നിക്ഷേപകര്‍ക്ക് മികച്ച ചോയ്‌സെന്ന് വിദഗ്ധര്‍
ഈ ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ ആകെ ഓഹരികളുടെ 4.31 ശതമാനം രാകേഷ് ജുന്‍ജുന്‍വാലയുടെ കൈവശമുണ്ട്.
ഇന്ത്യയിലെ ഏസ് ഇന്‍വെസ്റ്റര്‍മാരില്‍ ഒരാളായ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ ഓഹരി നിക്ഷേപകരുടെ റഫറന്‍സ് ബുക്ക് ആണെന്നാണ് പറയപ്പെടുന്നത്. നേട്ടം തരുന്ന മേഖലകള്‍ തേടിപ്പിടിച്ച് നിക്ഷേപിക്കുന്നയാളാണ് ജുന്‍ജുന്‍വാല. അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോയില്‍ ഇന്ന് ഫിനാന്‍സ്, ടെക്, റീട്ടെയില്‍, ഫാര്‍മ മേഖലയിലെ ഓഹരികളെല്ലാം ഉള്‍പ്പെടുന്നു. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ അതിലൊന്നാണ്.
ഈ ഹെല്‍ത്ത് കെയര്‍ കമ്പനിയാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലെ പുതിയ ഹോട്ട് പിക്ക്'. ഈ കമ്പനിയുടെ നെറ്റ് ഓഹരികളുടെ 4.31 ശതമാനമാണ് രാകേഷ് ജുന്‍ജുന്‍വാല കൈവശം വച്ചിരിക്കുന്നത്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ഓഹരി വില അടുത്തിടെ ബ്രേക്ക് ഔട്ട് നല്‍കിയെന്നും സ്റ്റോക്ക് കൂടുതല്‍ നേട്ടത്തിലേക്ക് നീങ്ങുമെന്നും സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഹ്രസ്വകാല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിശകലനം നടത്തുമ്പോള്‍ ഈ ജുന്‍ജുന്‍വാല സ്റ്റോക്ക് വാങ്ങാന്‍ വിദഗ്ധര്‍ നിക്ഷേപകരോട് ശുപാര്‍ശ ചെയ്യുന്നു. കോവിഡ് -19 രണ്ടാം തരംഗത്തില്‍ ഫാര്‍മ മേഖലയുടെ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ അടുത്ത മാസം ശക്തമായ ത്രൈമാസ ഫലങ്ങള്‍ നല്‍കുമെന്നും ഓഹരിവിപണി വിദഗ്ധര്‍ കരുതുന്നു.