ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ള ഈ ഇന്‍ഫ്രാ ഓഹരിക്ക് വില ഒന്നിന് 86 രൂപ

Update:2021-06-10 20:34 IST

രാകേഷ് ജുന്‍ജുന്‍വാലയുടെ  പോര്‍ട്ട്ഫോളിയോയില്‍ പ്രധാനമായും ധനകാര്യം, ടെക്, റീറ്റൈയ്ല്‍, ഫാര്‍മ മേഖലയിലെ ഓഹരികളാണ് ഉള്‍പ്പെടുന്നത്. മറ്റ് സ്റ്റോക്കുകളോടൊപ്പം ബാങ്കിംഗ് മേഖലയിലെ ഓഹരികളില്‍ ഫെഡറല്‍ ബാങ്കിലുള്ള ജുന്‍ജുന്‍വാലയുടെ നിക്ഷേപവും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. അദ്ദേഹം അവസരങ്ങളുള്ള മേഖലകള്‍ നോക്കി നിക്ഷേപം നടത്തുന്ന വ്യക്തിയാണ്. അതിനാൽ തന്നെയാണ് ലക്ഷക്കണക്കിന് പേര് അദ്ദേഹത്തെ പിൻതുടരുന്നതും.

വളർച്ച കൈവരിക്കാനുള്ള സാധ്യതകൾ പഠിച്ചിട്ടാണ്  ജുന്‍ജുന്‍വാല നിക്ഷേപം നടത്തുക എന്നാണു പറയുന്നത്. അതിനാല്‍ തന്നെ അത്തരത്തിലൊരു നിക്ഷേപമാണ് പുതുതായി ഓഹരി വിപണി വിദഗ്ധരുടെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്.

രാകേഷ് ജുന്‍ജുന്‍വാല ഹോള്‍ഡിംഗുകളിലെ 'നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി' അഥവാ (NCC) എൻസിസി എന്ന ഓഹരിയാണിത്. എന്‍സിസി കമ്പനിയിലെ രാകേഷ് ജുന്‍ജുന്‍വാലയുടെ മൊത്തം ഓഹരി മൂല്യം 10.94 ശതമാനം നെറ്റ് ഷെയറുകളിലാണ്.

സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ ഇന്‍ഫ്രാ സ്റ്റോക്ക് ഏറ്റക്കുറച്ചിലുകള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ശക്തമായ ഓര്‍ഡര്‍ ബുക്ക്, മാര്‍ക്കറ്റിലും അത് ഉള്‍പ്പെടുന്ന മേഖലയിലും പ്രകടമാക്കുന്ന പോസിറ്റീവ് ഔട്ട്‌ലുക്ക് എന്നിവ മൂലം നേട്ടം കൈവരിക്കാനാണിട.

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് ഒരു വര്‍ഷത്തെ സമയപരിധിക്കുള്ളില്‍ എന്‍സിസി ഓഹരി വില ഒരു ഓഹരിക്ക് 100 രൂപവരെ ഉയരുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തലെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 85-86 ആണ് ഇപ്പോള്‍ ഇതിന്റെ വില(ജൂണ്‍ 10, 2021).

Tags:    

Similar News