രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപമുയര്‍ത്തിയ സ്റ്റോക്ക് ഇതാണ് !
ഈ ടാറ്റാ സ്‌റ്റോക്കിന് വില 520.60 രൂപ.
ശതകോടീശ്വരനായ രാകേഷ് ജുന്‍ജുന്‍വാല ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ കമ്പനിയില്‍ 0.07% വരെ ഉയര്‍ത്തിയതായി എക്സ്ചേഞ്ച് ഫയലിംഗ് വ്യക്തമാക്കുന്നു. ടാറ്റാ ഓഹരികളില്‍ ഏറെ താല്‍പര്യമുള്ള ജുന്‍ജുന്‍വാല ടാറ്റാ മോട്ടോഴ്സിലെ തന്റെ ഓഹരികളാണ് ഉയര്‍ത്തിയിട്ടുള്ളത്.
എക്‌സ്‌ചേഞ്ചുകളിലേക്ക് അപ്‌ഡേറ്റ് ചെയ്ത ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ടാറ്റ മോട്ടോഴ്‌സില്‍ 1.18% ഓഹരിയുണ്ട്, കമ്പനിയില്‍ ഏകദേശം 3,92,50,000 ഓഹരികള്‍ ഉണ്ട്. സെപ്റ്റംബര്‍ പാദത്തിലെ കണക്കനുസരിച്ച്, ബിഗ് ബുള്ളിന് ടാറ്റാ മോട്ടോഴ്‌സില്‍ ഏകദേശം 1.11% ഓഹരിയുണ്ട്. അതായത്, ഏകദേശം 3,67,50,000 ഓഹരികള്‍ ആണ് അദ്ദേഹം കൈവശം വച്ചിട്ടുള്ളത്.
ചൊവ്വാഴ്ച, ടാറ്റ മോട്ടോഴ്സ് 2.68 ശതമാനം ഇടിഞ്ഞ് എന്‍എസ്ഇയില്‍ 510.95 രൂപയായി ക്ലോസ് ചെയ്തു. ബുധനാഴ്ച (ജനുവരി 19) ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി ഒന്നിന് ഓഹരി വില 520.60 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍, സ്റ്റോക്ക് നിക്ഷേപകര്‍ക്ക് ഏകദേശം 100% റിട്ടേണ്‍ നല്‍കിയെന്നാണ് വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവില്‍ ഏകദേശം 97.54% ആണ് ഉയര്‍ന്നത്.