കേരളത്തില്‍ നിന്നുള്ള ഈ ജുവലറി ഓഹരി മുന്നേറ്റം തുടരുമോ?

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഓഹരി വില 200 ശതമാനത്തിലേറെ ഉയര്‍ന്നു

Update:2023-08-17 17:30 IST

Image : Canva

കേരളത്തിലെ പ്രമുഖ ജുവലറി ശൃഖലയായ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തോളമായി മുന്നേറ്റത്തിലാണ്. ബുധനാഴ്ച ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. ഒരു വേള 220.60 രൂപ വരെയെത്തിയ ഓഹരി വ്യാപാരം അവസാനിപ്പിച്ചത് 208.80 രൂപയിലാണ്.

മുന്നേറ്റത്തിനു പിന്നില്‍
ഫ്രാഞ്ചൈസി വഴിയുള്ള സ്റ്റോറും വിപുലീകരണവും മികച്ച പ്രവര്‍ത്തനഫലങ്ങളുമാണ് കല്യാണിന്റെ ഓഹരികളില്‍ കുതിപ്പുണ്ടാക്കുന്നത്. സൗത്ത് ഏഷ്യ ഒഴികെയുള്ള വിപണികളില്‍ നിന്നാണ് വരുമാനത്തിന്റെ 44 ശതമാനവുമെന്നതും ശ്രദ്ധേയമാണ്. മൈ കല്യാണ്‍ മിനി സ്‌റ്റോറുകളിലൂടെ ചെറുകിട പട്ടണങ്ങളില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ കല്യാണിന് സാധിച്ചു.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ ലാഭത്തില്‍ 33.2 ശതമാനം വളര്‍ച്ചയാണുണ്ടായത്. 143.5 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം സമാനകാലയളവിലിത് 107.7 കോടി രൂപയായിരുന്നു. കല്യാണിന്റെ വരുമാനം 3,332.6 കോടി രൂപയില്‍ നിന്നും 4,375.7 കോടി രൂപയായി വളര്‍ന്നു. 31.2 ശതമാനമാണ് വരുമാന വളര്‍ച്ച.
കഴിഞ്ഞ പാദത്തില്‍ കല്യാണ്‍ 12 പുതിയ ഷോറൂമുകള്‍ തുറന്നു. 2023 ജൂണ്‍ 30 വരെ ഇന്ത്യയില്‍ 161 ഷോറൂമുകളും ഗള്‍ഫില്‍ 33 ഷോറൂമുകളും കല്യാണിനുണ്ട്. കൂടാതെ 994 മെ കല്യാണ്‍ മിനി സ്‌റ്റോറുകളുമുണ്ട്.
ഒരു മാസത്തില്‍ 24% ഉയര്‍ച്ച

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 219 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 24.42 ശതമാനമാണ് ഓഹരിയുടെ നേട്ടം.
 ഇന്ന് രാവിലത്തെ സെഷനില്‍ 227 രൂപ വരെ ഉയര്‍ന്ന കല്യാണ്‍ ഓഹരികള്‍ ഇപ്പോള്‍ ( ഉച്ചയ്ക്ക് 1.30) 0.45% ഉയര്‍ന്ന്  223 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കല്യാണിന്റെ 60.55% ഓഹരികള്‍ പ്രോമട്ടര്‍മാരുടെ കൈയിലാണ്. 27.09% വിദേശ നിക്ഷേപ സ്ഥാപനങ്ങളും 7.84ശതമാനം ചെറുകിട നിക്ഷേപകരുള്‍പ്പെടെയുള്ളവരും കൈവശം വച്ചിരിക്കുന്നു. 4.52% മ്യൂച്വല്‍ഫണ്ടുകള്‍ക്കുമുണ്ട്.

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News