ലാഭമെടുക്കലില്‍പെട്ട് വിപണി, സെന്‍സെക്‌സ് 40 പോയ്ന്റ് താഴെ, നിഫ്റ്റി പിടിച്ചു നിന്നു

വി-ഗാര്‍ഡും, വണ്ടര്‍ലയും കിറ്റെക്‌സുമടക്കം 14 കേരള കമ്പനി ഓഹരികള്‍ നേട്ടത്തില്‍

Update: 2020-12-02 12:42 GMT

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് 40 പോയ്ന്റ് നഷ്ടത്തില്‍ 44,618 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 13,113 നിലവാരത്തില്‍ പിടിച്ചു നിന്നു. ഇന്ന് വ്യാപരം തുടങ്ങിയ ശേഷം സെന്‍സെക്‌സ് 450 പോയ്ന്റ് വരെയും നിഫ്റ്റി 130 പോയ്ന്റ് വരെയും താഴേക്ക് പോയിരുന്നു.

മെറ്റല്‍, ഓട്ടോ തുടങ്ങിയ ഓഹരികളിലെ നേട്ടമാണ് വിപണിക്ക് ചെറിയ ആശ്വാസം നല്‍കിയത്. എഫ്എംസിജി, ഫാര്‍മ, ഐടി വിഭാഗങ്ങളും നേട്ടത്തിലായിരുന്നു.

ബാങ്ക് സൂചികകളാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്. നിഫ്റ്റി ബാങ്ക് സൂചിക 1.2 ശതമാനവും പിഎസ്‌യു ബാങ്ക് സൂചിക 0.5 ശതമാനവും താണു.

ബിഎസ്ഇയിലെ 1573 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1124 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികള്‍ക്ക് മാറ്റമില്ല.

ഗെയ്ല്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയ്ന്റ്‌സ്, കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ് തുടങ്ങിയവയാണ് പ്രധാനമായും നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

കോട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ശ്രീ സിമന്റ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടമുണ്ടാക്കി.

കേരള ഓഹരികളുടെ പ്രകടനം

വി-ഗാര്‍ഡും, വണ്ടര്‍ലയും കിറ്റെക്‌സുമടക്കം 14 കേരള കമ്പനി ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബാങ്കുകളില്‍ ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ മാത്രമാണ് നില മെച്ചപ്പെടുത്തിയത്. എന്‍ബിഎഫ്‌സികളില്‍ മണപ്പുറം നേരിയ നേട്ടത്തില്‍ ഗ്രീന്‍ സോണില്‍ നിലനിന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഓഹരികള്‍ വിലയിടിവ് രേഖപ്പെടുത്തി. അപ്പോളോ ടയേഴ്‌സ്, ഏവിറ്റി, കൊച്ചിന്‍ മിനറല്‍സ്, ഇന്‍ഡിട്രേഡ്, കേരള ആയുര്‍വേദ, കെഎസ്ഇ, നിറ്റ ജെലാറ്റിന്‍, വിക്ടറി പേപ്പര്‍ എന്നിവയാണ് ഇന്ന് വില ഉയര്‍ന്ന മറ്റ് ഓഹരികള്‍.




 


Tags:    

Similar News