വിപണിയില്‍ ഉയര്‍ച്ച തുടരുന്നു; സെന്‍സെക്‌സ് 304 പോയ്ന്റ് ഉയര്‍ന്നു, നിഫ്റ്റി 11,700 ന് മുകളില്‍

Update: 2020-10-07 13:01 GMT

ഇന്ത്യന്‍ ഓഹരി വിപണി ഒറ്റ സെഷനില്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ഓഹരികളാണ് ഇന്ന് വിപണിയെ നയിച്ചത്.
സെന്‍സെക്‌സ് 304 പോയ്ന്റ് ഉയര്‍ന്ന് 39,879 ലും നിഫ്റ്റി 76 പോയ്ന്റ് ഉയര്‍ന്ന് 11,739 ലും എത്തി.
റിലയന്‍സിന്റെ സബ്‌സിഡിയറിയായ റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സില്‍ അബുദാബി സര്‍ക്കാര്‍ 5,512.50 കോടി രൂപ നിക്ഷേപിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ കമ്പനിയുടെ ഓഹരി വില രണ്ട് ശതമാനം വര്‍ധിച്ച് 2,257 കോടി രൂപയായി.

സെപ്റ്റബര്‍ ക്വാര്‍ട്ടറില്‍ ടൈറ്റാന്റെ ജുവലറി ബിസിനസ് മികച്ചതായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ടൈറ്റന്റെ ഓഹരി വില ഉയര്‍ത്തിയത്. ഓഹരി വില 4.5 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
ബിഎസ്ഇയില്‍ 1,078 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1596 ഓഹരികളുടെ വില താഴ്ന്നു.
വിശാല വിപണികളുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.6 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.4 ശതമാനവും താഴ്ന്നു.

ആഗോള വിപണികളും ഇന്ന് ഉണര്‍വിലായിരുന്നു. യുഎസ് ഉത്തേജക പാക്കേജ് ഇല്ലെന്ന പ്രഖ്യാപനം ആദ്യം വിപണികളെ ഒന്നുലച്ചെങ്കിലും പിന്നീട് തെരഞ്ഞെടുപ്പിന് ശേഷമൊരു എയ്ഡ് പാക്കേജ് ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നത് വിപണിയില്‍ പ്രതീക്ഷയുണ്ടാക്കി. ഏഷ്യന്‍ ഓഹരികള്‍ രണ്ടാഴ്ചത്തെ ഉയര്‍ച്ചയിലെത്തി.

കേരള കമ്പനികളുടെ പ്രകടനം

കേരളത്തില്‍ നിന്നുള്ള കമ്പനികളുടെ ഓഹരികളില്‍ ഇന്നും ഭൂരിഭാഗവും ഇന്നും നഷ്ടത്തിലായിരുന്നു. ബാങ്ക്, ധനകാര്യ മേഖലയിലെ ഓഹരികളെയെടുത്താല്‍ സിഎസ്ബി ബാങ്ക്, ജെആര്‍ജി, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ മാത്രമായിരുന്നു ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നത്. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, വെര്‍ട്ടെക്‌സ്, വിക്ടറി പേപ്പര്‍ എന്നീ ഓഹരികളാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.

  • അപ്പോളോ ടയേഴ്സ് 136.20
  • ആസ്റ്റര്‍ ഡി എം 136.10
  • എവിറ്റി 46.50
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 127.50
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 340.25
  • സിഎസ്ബി ബാങ്ക് 229.25
  • ധനലക്ഷ്മി ബാങ്ക് 12.26
  • ഈസ്റ്റേണ്‍ ട്രെഡ്സ് 34.95
  • എഫ്എസിടി 45.90
  • ഫെഡറല്‍ ബാങ്ക് 51.40
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 37.70
  • ഹാരിസണ്‍സ് മലയാളം 92.40
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 26.35
  • കേരള ആയുര്‍വേദ 52.55
  • കിറ്റെക്സ് 106.30
  • കെഎസ്ഇ 2189.90
  • മണപ്പുറം ഫിനാന്‍സ് 165.75
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 391.80
  • മുത്തൂറ്റ് ഫിനാന്‍സ് 1176.10
  • നിറ്റ ജലാറ്റിന്‍ 152.50
  • പാറ്റ്സ്പിന്‍ ഇന്ത്യ 4.66
  • റബ്ഫില ഇന്റര്‍നാഷണല്‍ 39.00
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 6.73
  • വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 0.92
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് 120.45
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 166.75
  • വണ്ടര്‍ലാ ഹോളിഡേയ്സ് 160.10

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News