തുടര്‍ച്ചയായി രണ്ടാംദിവസവും നേട്ടത്തോടെ ഓഹരി വിപണി

Update: 2020-08-18 13:08 GMT

നിക്ഷേപകര്‍ താല്‍പ്പര്യത്തോടെ മുന്നോട്ട് വന്നതോടെ ഇന്നും ഓഹരി സൂചികകള്‍ നേട്ടത്തില്‍. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. 478 പോയ്ന്റ് അഥവാ 1.26 ശതമാനമാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. നിഫ്റ്റി 138 പോയ്ന്റ്, 1.23 ശതമാനം ഉയര്‍ന്നു.

സെന്‍സെക്‌സ് 38,528ലും നിഫ്റ്റി 11,385ലും ക്ലോസ് ചെയ്തു. എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നിവയാണ് സെന്‍സെക്‌സിന്റെ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന കമ്പനികള്‍.

ആഗോള വിപണികളില്‍ യൂറോപ്യന്‍ ഓഹരികള്‍, യു എസ് - ചൈന രാഷ്ട്രീയ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനാല്‍ താഴ്ച രേഖപ്പെടുത്തി. എണ്ണ വില രാജ്യാന്തര വിപണിയില്‍ സ്റ്റെഡിയായി തുടരുന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ എട്ട് ഓഹരികളൊഴികെ ബാക്കിയെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. ആറ് ശതമാനത്തിലധികം വില വര്‍ധിച്ച നിറ്റ ജെലാറ്റിന്‍ ഓഹരികളാണ് ഇന്ന് പ്രകടനത്തില്‍ മുന്നില്‍. കേരള ബാങ്കുകളെയെടുത്താല്‍ ധനലക്ഷ്മി ബാങ്ക് ഓഹരി ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. സിഎസ്ബി ബാങ്ക് ഓഹരി വിലയില്‍ മൂന്നുശതമാനത്തിലധികം വര്‍ധനയുണ്ടായി.

എന്‍ബിഎഫ്‌സികളുടെ എല്ലാം തന്നെ ഓഹരി വില ഒരു ശതമാനത്തിലധികം വര്‍ധിച്ചു. ജിയോജിത്തിന്റെ ഓഹരി വില വര്‍ധിച്ചപ്പോള്‍ ജെആര്‍ജി നഷ്ടമുണ്ടാക്കി.
അപ്പോളോ, കൊച്ചിന്‍ മിനറല്‍സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, പാറ്റ്‌സ്പിന്‍, വിക്ടറി പേപ്പര്‍ എന്നിവയാണ് ഇന്ന് നഷ്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News