ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തില്‍ സൂചികകള്‍; സെന്‍സെക്‌സ് 162 പോയ്ന്റ് ഉയര്‍ന്നു

തുടര്‍ച്ചയായ നാലാം ദിനമാണ് വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. റിയല്‍റ്റി, മെറ്റല്‍, ടെലികോം ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2020-10-21 12:57 GMT

ഒരു ദിനം നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പിനു മുമ്പായി ഉത്തേജക പാക്കേജ് ഉണ്ടാകുമെന്ന സൂചന ഏഷ്യന്‍ വിപണികളില്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചില്ല. സെന്‍സെക്‌സ് 162.94 പോയ്ന്റ് ഉയര്‍ന്ന് 40,707.31 ലും നിഫ്റ്റി 40.90 പോയ്ന്റ് ഉയര്‍ന്ന് 11937.70 ലും ക്ലോസ് ചെയ്തു.

വ്യാപാരം തുടങ്ങിയപ്പോള്‍ വിപണി പോസിറ്റീവ് ട്രെന്‍ഡ് കാണിച്ചെങ്കിലും വന്‍കിട ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായതോടെ താഴേക്ക് പോകുകയായിരുന്നു. 1345 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1269 ഓഹരി വിലകള്‍ താഴ്ന്നു. 165 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
പവര്‍ ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഗെയ്ല്‍ എന്നിവയാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ബ്രിട്ടാനിയ ടിസിഎസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഹാറോ മോട്ടോ കോര്‍പ്, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സെക്ടറുകളെടുത്താല്‍ മെറ്റല്‍, ടെലികോം, ബാങ്ക്, ഇന്‍ഫ്രാ, എനര്‍ജി സൂചികകള്‍ നേട്ടത്തിലായിരുന്നെങ്കില്‍ ഐടി, ഓട്ടോ, എഫ്എംസിജി മേഖലകള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനി ഓഹരികളില്‍ എട്ടെണ്ണമൊഴികെ എല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. എഫ്എസിടി(9.73 ശതമാനം), ഇന്‍ഡിട്രേഡ്(8.28),അപ്പോളോ ടയേഴ്‌സ്(7.02 ശതമാനം) ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. ബാങ്ക് ഓഹരികളില്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നേരിയ നേട്ടത്തോടെ ഗ്രീന്‍ സോണില്‍ നിന്നു. മണപ്പുറം, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഓഹരികളും നേട്ടമുണ്ടാക്കി. ഏവിടി, കൊച്ചിന്‍ മിനറല്‍സ്, ജിയോജിത്, ഹാരിസണ്‍സ് മലയാളം, നിറ്റ ജെലാറ്റിന്‍ എന്നിവയാണ് ഇന്ന് നഷ്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News