തുടര്‍ച്ചയായി അഞ്ചാംദിവസവും ഉയര്‍ന്ന് വിപണി

Update: 2020-07-07 13:30 GMT

187 പോയ്ന്റ് അഥവാ 0.51 ശതമാനം ഇന്നും സെന്‍സെക്‌സ് ഉയര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഗ്രീന്‍ സോണില്‍ തുടര്‍ച്ചയായി അഞ്ചാംദിവസം പിന്നിട്ടു. നിഫ്റ്റി 36 പോയ്ന്റ് ഉയര്‍ന്ന് 10,799.65ല്‍ ക്ലോസ് ചെയ്തു.

ഇന്നും വിപണിയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഐറ്റി സ്റ്റോക്കുകള്‍ നിര്‍ണായക പങ്ക് വഹിച്ചു. ബജാജ് ഫിനാന്‍സ്, ബന്ധന്‍ ബാങ്ക് എന്നിവയുടെ റിസള്‍ട്ടുകളാണ് ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകളുടെ ഉയര്‍ച്ചയ്ക്ക് കാരണമായത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ ഫലങ്ങള്‍ ഐറ്റി കമ്പനികള്‍ പുറത്തുവിടാനൊരുങ്ങവേയാണ് ഐറ്റി കമ്പനികളുടെ ഓഹരി വിലകള്‍ മുന്നേറുന്നത്. ടിസിഎസിന്റെ റിസള്‍ട്ട് വ്യാഴാഴ്ച വരും.

ആഗോള വിപണികളുടെ പ്രകടനം സമ്മിശ്രമായിരുന്നു. ചൈനീസ് ഓഹരി വിപണി മുന്നേറിയപ്പോള്‍ അമേരിക്കയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതും യൂറോ സോണിലെ ആസന്നമായ കടുത്ത സാമ്പത്തിക മാന്ദ്യവും യൂറോപ്യന്‍ ഓഹരി വിപണികളെ മന്ദീഭവിപ്പിച്ചു. എണ്ണ വിലയിലും കുറവുണ്ടായി.

കേരള കമ്പനികളുടെ പ്രകടനം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ബാങ്കിംഗ്, ധനകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അനുകൂലമായിരുന്നു. ഈ മേഖലയില്‍ കേരളത്തില്‍ നിന്നുള്ള ഓഹരികളായ സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് എന്നിവ ഉയര്‍ന്നപ്പോള്‍ ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയെല്ലാം റെഡ് സോണിലായിരുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി വില ഇന്ന് ഒരു ശതമാനത്തോളം ഇടിഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News