മെറ്റല്‍, ധനകാര്യ ഓഹരികള്‍ പിന്തുണച്ചു; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

Update: 2020-07-09 13:12 GMT

തുടര്‍ച്ചയായ അഞ്ചു ദിവസത്തെ നേട്ടത്തിനു ശേഷം ഇന്നലെ വരുത്തിയ നഷ്ടം തിരിച്ചു പിടിച്ച് ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിനു മുകളില്‍ വളര്‍ച്ച നേടി. സെന്‍സ്‌ക്‌സ് 409 പോയ്ന്റ് ഉയര്‍ന്ന് 36,739 ലും നിഫ്റ്റി 108 പോയ്ന്റ് ഉയര്‍ന്ന് 10,813 ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ബാങ്ക് സൂചികകള്‍ ഇന്ന് 1.4 ശതമാനം വളര്‍ച്ച നേടി. എഫ്എംസിജി ഒഴികെയുള്ള എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടത്തിലായിരുന്നു. മെറ്റല്‍ സൂചികകള്‍ മികച്ചു നിന്നു. ഹിന്‍ഡാല്‍കോ, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ എന്നിവരാണ് ടോപ് ഗെയ്‌നേഴ്‌സ്.
ഭാരതി ഇന്‍ഫ്രാടെല്‍, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഹീറോ മോട്ടോകോര്‍പ്, വിപ്രോ, മാരുതി സുസുക്കി എന്നീ ഓഹരികള്‍ നഷ്ടമുണ്ടാക്കി. ആഗോള വിപണികളും ഇന്ന് നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

സമ്മിശ്രപ്രകടനമാണ് ഇന്ന് കേരള കമ്പനികളുടെ ഓഹരികളിലുണ്ടായത്. 18 കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു.

കെഎസ്ഇ ഓഹരി വില ഇന്ന് 3.51 ശതമാനം ഉയര്‍ന്ന് 1574.90 രൂപയായി. ഈസ്റ്റേണ്‍ ട്രെഡ്‌സ്(4.78 ശതമാനം), വെര്‍ട്ടെക്‌സ്(4.21 ശതമാനം), നിറ്റ ജെലാറ്റിന്‍(3.98 ശതമാനം), ഹാരിസണ്‍സ് മലയാളം(3.85 ശതമാനം) എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

കേരള ബാങ്കുകളെയെടുത്താല്‍ ധനലക്ഷ്മി ബാങ്ക് ഒഴികെ എല്ലാ ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 4.89 ശതമാനവും സിഎസ്ബി ബാങ്ക് ഓഹരി വില 1.98 ശതമാനവും ഫെഡറല്‍ ബാങ്ക് 1.47 ശതമാനവും വര്‍ധിച്ചു. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഒഴികെയുള്ള ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. മണപ്പുറം ഫിനാന്‍സ് ഓഹരി വില 1.21 ശതമാനം വര്‍ധിച്ച് 159.50 രൂപയും മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 0.26 ശതമാനം വര്‍ധിച്ച് 1088 രൂപയുമായി. ജിയോജിത്തിന്റെ ഓഹരി വില 2.87 ശതമാനം വര്‍ധിച്ചപ്പോള്‍ ജെആര്‍ജി ഓഹരി വില 0.39 ശതമാനം ഇടിഞ്ഞു.
വിക്ടറി പേപ്പറാണ് ഇന്ന് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ഓഹരി വില 6.24 ശതമാനം ഇടിഞ്ഞ് 54.10 രൂപയായി. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, കൊച്ചിന്‍ മിനറല്‍സ്, കേരള ആയുര്‍വേദ, പാറ്റ്‌സ്പിന്‍, വണ്ടര്‍ലാ തുടങ്ങിയവാണ് ഇന്ന് നഷ്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News