ആഗോള വിപണിയില്‍ ഉണര്‍വ്; നേട്ടമുണ്ടാക്കി ഇന്ത്യന്‍ സൂചികകള്‍

ഇന്‍ഡിട്രേഡ്, നിറ്റ ജലാറ്റിന്‍, ഫെഡറല്‍ ബാങ്ക് തുടങ്ങി 16 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-03-03 12:47 GMT

ആഗോള തലത്തില്‍ സാമ്പത്തിക മേഖല ശക്തി പ്രാപിച്ചു വരുന്നതും വരുമാന വളര്‍ച്ചയും ഏറെ കാലമായി നിലനിന്നിരുന്ന ആശങ്കകള്‍ ലഘൂകരിച്ചു തുടങ്ങിയതിന്റെ ഫലമായി ഇന്ത്യന്‍ വിപണിയും ഉണര്‍ന്നു. സെന്‍സെക്‌സ് 51000ത്തിന് മുകളിലും നിഫ്റ്റി 15000ത്തിന് മുകളിലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1147.76 പോയ്ന്റ് ഉയര്‍ന്ന് 51,444.65 പോയ്ന്റിലും നിഫ്റ്റി 326.50 പോയ്ന്റ് ഉയര്‍ന്ന് 15245.60 പോയ്ന്റിലുമെത്തി. 1800 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1142 ഓഹരികളുടെ വിലയിടിഞ്ഞു. 175 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, യുപിഎല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. അതേസമയം ഹീറോ മോട്ടോകോര്‍പ്, മാരുതി സുസുകി, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബിപിസിഎല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ഒരാഴ്ചത്തെ മങ്ങിയ പ്രകടനത്തിന് ശേഷം നിഫ്റ്റി ബാങ്ക് സൂചിക വീണ്ടും ഉയര്‍ന്നു തുടങ്ങിയത് മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നു. ഓട്ടോ മേഖല ഒഴികെ ബാക്കിയെല്ലാം നേട്ടമുണ്ടാക്കിയ ദിവസമാണിന്ന്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 16 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. ഇന്‍ഡിട്രേഡ് 19.92 ശതമാനം നേട്ടം കൊയ്ത് പട്ടികയില്‍ മുന്നിലെത്തി. 7.10 രൂപ വര്‍ധിച്ച് 42.75 രൂപയാണ് ഇന്നത്തെ ഓഹരി വില. നിറ്റ ജെലാറ്റിന്‍ (8.48 ശതമാനം), ഫെഡറല്‍ ബാങ്ക് (5.77 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.85 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.40 ശതമാനം), എവിറ്റി (4.37 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.66 ശതമാനം), കേരള ആയുര്‍വേദ (3.38 ശതമാനം), സിഎസ്ബി ബാങ്ക് (3.19 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.01 ശതമാനം) തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു.
അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, ഹാരിസണ്‍സ് മലയാളം, കെഎസ്ഇ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് തുടങ്ങി 12 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
  • അപ്പോളോ ടയേഴ്‌സ് 250.05
  • ആസ്റ്റര്‍ ഡി എം 143.80
  • എവിറ്റി 47.80
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 136.80
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 402.45
  • സിഎസ്ബി ബാങ്ക് 234.20
  • ധനലക്ഷ്മി ബാങ്ക് 15.64
  • ഈസ്റ്റേണ്‍ ട്രെഡ്‌സ് 61.65
  • എഫ്എസിടി 98.70
  • ഫെഡറല്‍ ബാങ്ക് 88.05
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.00
  • ഹാരിസണ്‍സ് മലയാളം 140.35
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 42.75
  • കേരള ആയുര്‍വേദ 49.00
  • കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.10
  • കിറ്റെക്‌സ് 107.15
  • കെഎസ്ഇ 2250.15
  • മണപ്പുറം ഫിനാന്‍സ് 175.30
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 404.20
  • മുത്തൂറ്റ് ഫിനാന്‍സ് 1315.65
  • നിറ്റ ജലാറ്റിന്‍ 181.70
  • പാറ്റ്‌സ്പിന്‍ ഇന്ത്യ 5.22
  • റബ്ഫില ഇന്റര്‍നാഷണല്‍ 66.50
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.09
  • വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.85
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 111.00
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 223.20
  • വണ്ടര്‍ലാ ഹോളിഡേയ്‌സ് 207.85
Tags:    

Similar News