എണ്ണവിലയും കടപ്പത്ര നേട്ടവും വിനയായി; ഓഹരി സൂചികകള്‍ ഇന്നും ഇടിഞ്ഞു

തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇടിഞ്ഞു

Update: 2021-03-05 12:28 GMT

വാരാന്ത്യ ദിനത്തില്‍ ഇടിവോടെ ഓഹരി സൂചികകള്‍. ബ്രെന്റ് ക്രൂഡ് വിലയിലുണ്ടായ വര്‍ധനയും കടപ്പത്ര നേട്ടവും വിപണിയില്‍ ഇരട്ട പ്രഹരം സൃഷ്ടിച്ചു.

സെന്‍സെക്‌സ് 441 പോയ്ന്റ് അഥവാ 0.87 ശതമാനം ഇടിഞ്ഞ് 50,405ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 143 പോയ്ന്റ് അഥവാ 0.95 ശതമാനം ഇടിഞ്ഞ് 14,938 ലും ക്ലോസ് ചെയ്തു.

സ്‌മോള്‍ കാപ്, മിഡ്കാപ് സൂചികകളും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണിയില്‍ കരടി കൂട്ടമാണെങ്കിലും കേരളത്തിന്റെ സിഎസ്ബി ബാങ്ക് ഈ ആഴ്ചയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇന്ന് സി എസ് ബി ഓഹരി വില പത്തുശതമാനത്തോളം ഉയര്‍ന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയും ഇന്ന് വ്യാപാരത്തിനിടെ രേഖപ്പെടുത്തി. അതേ സമയം ധനലക്ഷ്മി, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ വില താഴ്ന്നു.

ഫാക്ടിന്റെ ഓഹരി വില ഇന്ന് 20 ശതമാനത്തോളം ഉയര്‍ന്നു. സ്വര്‍ണപ്പണയ വായ്പാ രംഗത്തെ പ്രമുഖ എന്‍ ബി എഫ് സികളായ മണപ്പുറം, മുത്തൂറ്റ് എന്നിവയുടെ ഓഹരി വിലകള്‍ ഇന്നും ഇടിഞ്ഞു.




 


Tags:    

Similar News