ഇടിവ് തുടര്‍ന്ന് സൂചികകള്‍

13 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update:2022-11-21 17:35 IST

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ് തുടര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 518.64 പോയ്ന്റ് ഇടിഞ്ഞ് 61144.84 പോയ്ന്റിലും നിഫ്റ്റി 147.70 പോയ്ന്റ് ഇടിഞ്ഞ് 18160 പോയ്ന്റിലും ക്ലോസ് ചെയ്തു.

1462 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 2014 ഓഹരികളുടെയും വില ഇടിഞ്ഞു. 170 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഒഎന്‍ജിസി, അദാനി പോര്‍ട്ട്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, എച്ച് യു എല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.
പി എസ് യു ബാങ്ക് സൂചിക 1.4 ശതമാനം ഉയന്നു. എന്നാല്‍ ഓയ്ല്‍ & ഗ്യാസ്, മെറ്റല്‍, ഐറ്റി, പവര്‍, റിയല്‍റ്റി സൂചികകള്‍ 0.5-1 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
13 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ധനലക്ഷ്മി ബാങ്ക് (7.32 ശതമാനം), നിറ്റ ജലാറ്റിന്‍ (4.67 ശതമാനം), കേരള ആയുര്‍വേദ(4.05 ശതമാനം), എഫ്എസിടി (3.68 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.61 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.65 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.41 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.
അതേസമയം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, കല്യാണ്‍ ജൂവലേഴ്‌സ്, എവിറ്റി, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ഹാരിസണ്‍സ് മലയാളം തുടങ്ങി 16 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ ഓഹരി വില ഇന്ന് 

അപ്പോളോ ടയേഴ്‌സ് 280.55

ആസ്റ്റര്‍ ഡി എം 222.85

എവിറ്റി 106.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 333.10

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 611.00

സിഎസ്ബി ബാങ്ക് 217.10

ധനലക്ഷ്മി ബാങ്ക് 14.95

ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.85

എഫ്എസിടി 129.50

ഫെഡറല്‍ ബാങ്ക് 132.60

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.75 )

ഹാരിസണ്‍സ് മലയാളം 138.05

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 38.45

കല്യാണ്‍ ജൂവലേഴ്‌സ് 96.05

കേരള ആയുര്‍വേദ 83.50

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 93.45

കിറ്റെക്‌സ് 194.40

കെഎസ്ഇ 1850.00

മണപ്പുറം ഫിനാന്‍സ് 111.75

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 282.00

മുത്തൂറ്റ് ഫിനാന്‍സ് 1059.60

നിറ്റ ജലാറ്റിന്‍ 678.35

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.05

റബ്ഫില ഇന്റര്‍നാഷണല്‍ 78.50

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 113.50

സൗത്ത് ഇന്ത്യന്‍ ബാങ്ക് 14.90

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.50

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 253.45

വണ്ടര്‍ലാ ഹോളിഡേയ്‌സ് 367.10


Tags:    

Similar News