മുന്നേറ്റം തുടര്‍ന്ന് സൂചികകള്‍; സെന്‍സെക്‌സ് 60,000 കടന്നു

കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് തുടങ്ങി 16 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു

Update:2022-10-31 17:35 IST

തുടര്‍ച്ചയായ മൂന്നാം ദിനത്തിലും നേട്ടം തുടര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 786.74 പോയ്ന്റ് ഉയര്‍ന്ന് 60746.59 പോയ്ന്റിലും നിഫ്റ്റി 225.40 പോയ്ന്റ് ഉയര്‍ന്ന് 18012.20 പോയ്ന്റിലും ക്ലോസ് ചെയ്തു. 1788 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1657 ഓഹരികളുടെ വില ഇടിഞ്ഞു. 164 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അള്‍ട്രാടെക് സിമന്റ്, ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, എച്ച് ഡി എഫ് സി, സണ്‍ഫാര്‍മ തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. അപ്പോളോ ഹോസ്പിറ്റല്‍സ്, ഡോ റെഡ്ഡീസ് ലാബ്‌സ്, എന്‍ ടി പി സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്ക്‌നായില്ല. എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 1 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.5 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
16 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (5 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.12 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.63 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (1.99 ശതമാനം), ആസ്റ്റര്‍ ഡി എം (1.25 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.15 ശതമാനം), ഇന്‍ഡിട്രേഡ് (1.09 ശതമാനം), ഹാരിസണ്‍സ് മലയാളം (0.92 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.
നിറ്റ ജലാറ്റിന്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, എവിറ്റി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ് തുടങ്ങി 13 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.
കേരള കമ്പനികളുടെ ഓഹരിവിലകൾ  

അപ്പോളോ ടയേഴ്‌സ് 290.00

ആസ്റ്റര്‍ ഡി എം 247.00

എവിറ്റി 111.70

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 235.25

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 539.70

സിഎസ്ബി ബാങ്ക് 227.35

ധനലക്ഷ്മി ബാങ്ക് 12.07

ഈസ്റ്റേണ്‍ ട്രെഡ്‌സ് 35.95

എഫ്എസിടി 117.65

ഫെഡറല്‍ ബാങ്ക് 131.45

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.05

ഹാരിസണ്‍സ് മലയാളം 137.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.10

കല്യാണ്‍ ജൂവലേഴ്‌സ് 102.55

കേരള ആയുര്‍വേദ 84.95

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 104.00

കിറ്റെക്‌സ് 204.75

കെഎസ്ഇ 1809.65

മണപ്പുറം ഫിനാന്‍സ് 105.30

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 307.00

മുത്തൂറ്റ് ഫിനാന്‍സ് 1045.00

നിറ്റ ജലാറ്റിന്‍ 549.40

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.75

റബ്ഫില ഇന്റര്‍നാഷണല്‍ 88.40

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 109.60

സൗത്ത് ഇന്ത്യന്‍ ബാങ്ക് 13.66

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.54

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 255.85

വണ്ടര്‍ലാ ഹോളിഡേയ്‌സ് 349.30 


Tags:    

Similar News