സൂചികകളില്‍ നേരിയ ഇടിവ്
സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള ആയുര്‍വേദ തുടങ്ങി 17 കേരള കമ്പനികളുടെ വില ഇന്ന് ഉയര്‍ന്നു
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 69.68 പോയ്ന്റ് താഴ്ന്ന് 60836.41 പോയ്ന്റിലും നിഫ്റ്റി 30.10 പോയ്ന്റ് താഴ്ന്ന് 18,052.70 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
1725 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. 1630 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 120 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എന്‍ടിപിസി, ഇന്‍ഫോസിസ് തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ പെടുന്നു. എസ്ബിഐ, ടൈറ്റന്‍ കമ്പനി, യുപിഎല്‍, എച്ച് യു എല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കി. ബാങ്ക്, റിയല്‍റ്റി, എഫ്എംസിജി ഒഴികെയുള്ള സൂചികകളെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
17 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില 1 രൂപ ഉയര്‍ന്ന് (7.27 ശതമാനം) 14.75 ലെത്തി.
കേരള ആയുര്‍വേദയുടെ വില 5.45 രൂപ (6.81 ശതമാനം) ഉയര്‍ന്ന് 85.45 രൂപയിലുമെത്തി. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.06 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.33 ശതമാനം), ഫെഡറല്‍ ബാങ്ക് (2.96 ശതമാനം) തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍പ്പെടുന്നു. അതേസമയം വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, കിറ്റെക്‌സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, എഫ്എസിടി, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 12 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.