അഞ്ചു ദിവസത്തെ മുന്നേറ്റത്തിന് വിരാമം; സൂചികകളില്‍ ഇടിവ്

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് അടക്കം ആറ് കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update:2022-03-15 17:26 IST

അഞ്ചു ദിവസത്തെ തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ ഇടിഞ്ഞ് ഓഹരിവിപണി. സെന്‍സെക്‌സ് 709.17 പോയ്ന്റ് ഇടിഞ്ഞ് 55776.85 പോയ്ന്റിലും നിഫ്റ്റി 208.30 പോയ്ന്റ് ഇടിഞ്ഞ് 16663 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

1296 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2014 ഓഹരികളുടെ വില ഇടിഞ്ഞു. 95 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, സിപ്ല, ശ്രീ സിമന്റ്‌സ്, മാരുതി സുസുകി തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഓട്ടോ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഐറ്റി, മെറ്റല്‍, പവര്‍, ഓയ്ല്‍ & ഗ്യാസ് സൂചികകളില്‍ 1-4 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം വീതം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ആറ് കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.28 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.72 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (0.13 ശതമാനം), കെഎസ്ഇ (0.10 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.05 ശതമാനം), നിറ്റ ജലാറ്റിന്‍ (0.02 ശതമാനം) തുടങ്ങിയവയാണ് നേരിയ തോതിലെങ്കിലും നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം എഫ്എസിടി, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കിറ്റെക്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ആസ്റ്റര്‍ ഡി എം, ഹാരിസണ്‍സ് മലയാളം, എവിറ്റി തുടങ്ങി 22 ഓഹരികളുടെ വില ഇടിഞ്ഞു. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.




 


Similar News